ആലപ്ര: തകര്‍ന്ന് തരിപ്പണമായ റോഡ് ഒഴിവാക്കി സഞ്ചാരയോഗ്യമായ നല്ല റോഡ് വീണ്ടും ടാറിംഗ് നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. കറിക്കാട്ടൂര്‍-പഴയിടം-ചാരുവേലി റോഡിലാണ് അധികൃതരുടെ അഴിമതിക്ക് കളമൊരുങ്ങുന്നത്. പഴയിടം-കറിക്കാട്ടൂര്സെണ്റ്റര്- മരോട്ടിച്ചുവട് വരെയുള്ള റോഡ് താരതമ്യേന സഞ്ചാരയോഗ്യവും ടാറിംഗുമാണ്. വിശദമായി പരിശോധിച്ചാല്‍ ചെറിയ-ചെറിയ വിരലിലെണ്ണാവുന്ന കുഴികള്‍ മാത്രമാണുള്ളത്. എന്നാല്‍ ചാരുവേലി റോഡാണ് ഒരു വിധത്തിലും സഞ്ചരിക്കാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്നിരിക്കുന്നത്. തകര്‍ന്ന റോഡ് ടാറിംഗ് നടത്തുന്നതിനു പകരം നല്ല റോഡില്‍ ടാറിംഗ് സാധനങ്ങളിറക്കി കുഴികള്‍ അടയ്ക്കാനും വീണ്ടും ടാറിംഗ് നടത്താനുമാണ് നീക്കം. മുക്കട-ചാരുവേലി, പൊന്തന്‍പുഴ-ആലപ്ര വരെയുള്ള റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായിത്തീര്ന്നിട്ടും അധികൃതര്‍ക്ക് ഈ റോഡ് റോഡായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ടാറിംഗിന് എളുപ്പവും ചിലവ് കുറഞ്ഞതും അഴിമതി നടത്താനുമുള്ള സൗകര്യം കണക്കിലെടുത്താണ് നല്ല റോഡ് ടാറിംഗ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു. അടിയന്തിരമായി തകര്‍ന്ന റോഡുകള്‍ ടാറിംഗ് നടത്താനുള്ള നടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: