വത്തിക്കാന്‍സിറ്റി: ബെന്നറ്റന് വസ്ത്രകമ്പനി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും ഈജിപ്ഷ്യന്‍ ഇമാം അഹമ്മദ് മൊഹമ്മദല് തയെബും തമ്മില്‍ ചുംബിക്കുന്ന പരസ്യചിത്രം വത്തിക്കാന്‍ അധികൃതരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.
ശത്രുത വെടിഞ്ഞ് ആഗോള സ്നേഹവും സഹിഷ്ണുതയും പുലരാനുള്ള സദ്സന്ദേശം നല്‍കുന്നതിനാണ് ബെന്നറ്റന് കമ്പനി അത്തരം പരസ്യചിത്രങ്ങള്‍ കൃത്രിമമായി രചിച്ച് പ്രചരിപ്പിക്കാന്‍ തുടങ്ങിയതെന്ന് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ചുംബനമെന്നത് സ്നേഹത്തിന്റെ സാര്‍വത്രിക ചിഹ്നമാണ്. ബദ്ധശത്രുത പുലര്‍ത്തുന്ന ആഗോള രാഷ്ട്രീയ, മത നേതാക്കള്‍ വൈരം ഉപേക്ഷിച്ച് പരസ്പരം സാഹോദര്യവും സ്നേഹവും പുലര്‍ത്തുന്നുവെന്ന് കമ്പനി വിശദീകരിക്കുന്നു.
ഇറ്റാലിയന്‍ വസ്ത്ര നിര്‍മ്മാണ കമ്പനിയാണ് ബെന്നറ്റന്. 990ല്‍ ആരംഭിച്ച കമ്പനി വിവാദ പരസ്യങ്ങള്‍ മുഖേനെയാണ് മുമ്പും ജനശ്രദ്ധ പിടിച്ചു പറ്റിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസും ചുംബിച്ചു നില്ക്കുന്ന ചിത്രവും. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പാലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസും ചുംബിച്ചു നില്ക്കുന്ന ചിത്രവും പരസ്യങ്ങളായി കമ്പനിക്കാര് പുറത്തിറക്കിയിട്ടുണ്ട്.
ഒട്ടേറെ പത്രങ്ങളിലും മാസികകളിലും ഇന്റര്‍നെറ്റ് സൈറ്റുകളിലും വിവാദ പരസ്യചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: