്കൊച്ചി: ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമായ സാമൂഹികമാറ്റത്തിന്റെ ദിശയെ തെളിക്കുകയാണെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷന് അഭിപ്രായപ്പെട്ടു. എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ആള് ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറം ജില്ലാ ചാപ്റ്റര്‍ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമാറ്റത്തിലൂടെയല്ലാതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം അസാധ്യമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും തുടങ്ങി ഇന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് കൈയ്യടക്കല്‍ സമരം വരെയെത്തിനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ ആ ദിശയെ കൂടുതല്‍ വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വം അഴിച്ചുവിടുന്ന കൊടിയ ആക്രമണങ്ങളെ ചെറുക്കുന്നതിനും ജനകീയപ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരുന്നതിനും സാമ്രാജ്യത്വവിരുദ്ധ സമാധാനപ്രേമികള്‍ ഒരുമിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധപോരാളികളെ ഒരുമിപ്പിച്ചുകൊണ്ട് ഈ മാസം 27,28,29 തീയതികളില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ചേരുന്ന മൂന്നാമത് അന്തര്‍ദ്ദേശീയ സാമ്രാജ്യത്വവിരുദ്ധസമ്മേളനത്തില് 27 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. സാമ്രാജ്യത്വവിരുദ്ധ സമ്മേളനത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എന്‍.ആര്.മോഹന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൂലമ്പിളളി കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ സ്വാഗതം പറഞ്ഞു. കര്‍ഷക പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക കമ്മറ്റി അംഗവുമായ വി.കെ.സദാനന്ദന് വിഷയാവതരണം നടത്തി. പ്രൊഫ.വിന്‍സന്റ് മാളിയേക്കല്‍, കെ.കെ.ഗോപിനായര്, അഡ്വ.പഞ്ഞിമല ബാലകൃഷ്ണന്, പി.എം.ദിനേശന്, സി.ജി.തമ്പി, കെ.ഒ.ഷാന്‍, കെ.സി.ജയന്, കെ.പി.സാല്‍വിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രൊഫ.കെ.അരവിന്ദാക്ഷന് പ്രസിഡന്റും പ്രൊഫ.വിന്‍സന്റ് മാളിയേക്കല്‍, കെ.കെ.ഗോപിനായര്, ഫ്രാന്‍സിസ് കളത്തുങ്കല്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും എന്‍.ആര്.മോഹന്‍കുമാര്‍ സെക്രട്ടറിയുമായി 27അംഗ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ധാക്കയില്‍ നടക്കുന്ന സമ്മേളത്തിലും ഈ മാസം 19 നു കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനിലും ജില്ലയില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: