ബീജിങ്: വടക്കന്‍ ചൈനയിലെ ഒരു കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. സിയാന് പട്ടണത്തിലാണ് സ്ഫോടനം നടന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. സ്ഫോടനത്തില്‍ കെട്ടിട സമുച്ചയം പൂര്‍ണമായി തകര്‍ന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: