തൃപ്പൂണിത്തുറ: ജനമൈത്രി പോലീസ് സംവിധാനം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി. തൃപ്പൂണിത്തുറ ജനമൈത്രി പോലീസിന്റെയും പോലീസുലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരിയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ പൊതുജനങ്ങളെ ഉല്‍ബോധനം ചെയ്യുന്നുണ്ടെന്നും മന്ത്രി വിവരിച്ചു.
ഹില്‍പാലസ് സിഐ ബൈജുപൗലോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്ന്നസമാപനസമ്മേളനത്തില് മന്ത്രി കെ.ബാബു ശിശുദിനസന്ദേശം നല്‍കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. പ്രഫുല്ലന്‍ തൃപ്പൂണിത്തുറയും കെ.കെ.ഷിബുവും ആശംസാപ്രസംഗം നടത്തി. രാവിലെ കാഴ്ച സിനിമാവേദിയുടെ ഉദ്ഘാടനം സിറ്റിപോലീസ് കമ്മീഷണര്‍ എം.ആര്.അജിത്കുമാര്‍ (ഐപിഎസ്), നിര്‍വഹിച്ചു. നഗരസഭാദ്ധ്യക്ഷന്‍ ആര്.വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. രാവിലെ നടന്ന സമ്മേളനത്തിലും വൈകീട്ട് സമാപനസമ്മേളനത്തിലും യഥാക്രമം കെ.പി.ഗിരീഷ്, സലിം കെ.എ, ദുര്‍ഗാ, സുദന്ശനന് എന്നിവര്‍ സംസാരിച്ചു.
മോണ്‍ട്രില്‍ ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡുനേടിയ കളര്‍ ഓഫ് പാരഡൈസ് എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയും പ്രദര്‍ശനശേഷം തൃപ്പൂണിത്തുറയിലെ വിദ്യാര്‍ത്ഥികള്‍ ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കുകയും അതില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: