തൃപ്പൂണിത്തുറ : സാങ്കേതികവിദ്യയുടെ പേരു പറഞ്ഞുകൊണ്ട് ജനങ്ങളുടെ സുരക്ഷിതമായ നിലനില്പിനെ പന്താടുന്ന നിലപാടുകള്‍ സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ ഫിസിക്സ് വിഭാഗം മുന്‍മേധാവി പ്രൊഫസര്‍. ഗോപാലകൃഷ്ണപണിക്കര്‍ പറഞ്ഞു “കൂടംകുളം: ആണവനിലയങ്ങള്‍ ആവശ്യമോ?” എന്ന വിഷയത്തില്‍ ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ ത്രീമെയില് ഐലന്റിലും മുന്‍സോവിയറ്റു യൂണിയനിലെ ചേര്‍ണോബിലിലും ഇപ്പോള്‍ ജപ്പാനിലെ ഫുക്കുഷിമയിലും അരങ്ങേറിയ ആണവ അപകടങ്ങളുടെ കയ്പ്പേറിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിനാശകരമായ ആണവോര്‍ജ്ജ പദ്ധതിയില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണം.
ജൈവ ലോകത്തിന് എന്നും ആണവോര്‍ജ്ജം ഒരു ഭീഷണിയാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗപ്പെടുത്താമെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തി ക്കൊണ്ടിരിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ മാത്രം ആയുസ്സുള്ള ആണവനിലയങ്ങള്‍ പ്രവര്‍ത്തന കാലാവധിക്കുശേഷം ആണവവികിരണം പ്രസരിപ്പിയ്ക്കാതെ സുരക്ഷിതമായി അടച്ചുപൂട്ടുവാനുള്ള സാങ്കേതിക വിദ്യ ഇന്നും ശാസ്ത്രത്തിനു കൈവന്നിട്ടില്ല എന്ന വസ്തുതയും തിരിച്ചറിയേണ്ടതാണ്.
ഈ കാരണങ്ങള്‍കൊണ്ടു തന്നെ ആണവോര്‍ജ്ജം ചെലവുകുറഞ്ഞതാണെന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്. ആയതിനാല്‍ കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ വേണ്ടിയുള്ളതാണെന്നും മനഃസാക്ഷിയുള്ള മുഴുവന്‍ ആളുകളും അതിനെ പിന്തുണയ്ക്കണമെന്നും പ്രൊഫസര്‍. ഗോപാലകൃഷ്ണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു. ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി ജില്ലാ കണ്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐഎസ്ആര്‍ഒയിലെ റിട്ടയര്‍ ചെയ്ത ശാസ്ത്രജ്ഞന് സി. രാമചന്ദ്രന്, പി.പി. സജീവ്കുമാര്‍, പി.പി. എബ്രഹാം, കെ.സി.അപ്പു, ലസിത, അനില്‍കുമാര്‍, സി.വി.അശോകന്, എന്‍.ആര്. മോഹന്‍കുമാര്‍, പി.എം. ദിനേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: