മാലിദ്വീപ്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജനാധിപത്യപരമായ മാറ്റങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മേഖലയിലെ കടല്‍ക്കൊള്ളയും ഭീകരവാദവും അവസാനിപ്പിക്കാന്‍ യോജിച്ചുപ്രവര്ത്തിക്കാമെന്ന് മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചു. മാലിദ്വീപ് പാര്‍ലമെന്റിനെ ഇതാദ്യമായാണ് ഒരു വിദേശ നേതാവ് അഭിസംബോധന ചെയ്യുന്നത്.
പൂര്‍ണ ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യ നിങ്ങളുടെ ഭാഗത്താണ്. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് പരിശീലനം നിയമനിര്‍മാണം, തുടങ്ങിയവയില്‍ സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സിന്ധുതട നാഗരികതയോളം പഴക്കമുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി വാജ്പേയിയുടെ 2002 ലെ സന്ദര്‍ശനത്തിനുശേഷമാണ് ഇപ്പോള്‍ മന്‍മോഹന്‍സിംഗ് ഈ രാജ്യത്തെത്തുന്നത്. ദ്വീപ്രാജ്യത്തിന്റെ മനോഹാരിതയില്‍ താന്‍ ആകൃഷ്ടനായതായും പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ കഴിയുന്ന മാലിദ്വീപുകാര്‍ അനുഗ്രഹീതരാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും മാലിദ്വീപും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭീകരവാദത്തിനും മൗലികവാദത്തിനും കടല്ക്കൊള്ളക്കുമെതിരായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ജീവിതനിലവാരമുയര്‍ത്തുന്ന പുതിയ സഹകരണത്തിെന്റ മേഖലകള്‍ തേടുന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാലിദ്വീപിന് കടമായി 100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യ നല്‍കും. ഇതിന് പുറമെ ധാരാളം സ്ഥാപനങ്ങളുടെ നടത്തിപ്പിന് ഇന്ത്യ പങ്കാളിയാകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: