ചങ്ങനാശേരി: മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ആര്.ബാലകൃഷ്ണപിള്ള വ്യക്തമാക്കി. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നലെ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ചെയര്മാന് പാവയായിരിക്കുവാന് കഴിയില്ലെന്നും ഗണേശ്കുമാറായാലും പറയേണ്ടതു പറയുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് കോര്പറേഷന് നിയമനത്തില്‍ തന്നോട് യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും വാളകം കേസില്‍ താന്‍ ആണെന്നാണ് അച്ചുതാനന്ദന് പക്ഷം പറയുന്നത്. എവിടെ എന്ത് ഉണ്ടായാലും അത് തണ്റ്റെ തലയില്‍ കെട്ടി വെയ്ക്കാനാണ് അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. പിറവത്ത് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമെന്നും ജേക്കബ്ബിനു ശേഷമുള്ള പിന്‍ഗാമി അനൂപാണെന്ന് തന്നോടു നേരത്തെ പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടുകൂടി എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ബാലകൃഷ്ണപിള്ള അരമണിക്കൂറ് നേരം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടമായി സ്വകാര്യസംഭാഷണം നടത്തി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിക്കൊപ്പം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: