ചങ്ങനാശേരി: നഗരസഭാ ചെയര്‍പേഴ്സണ്‍ ഓമനാജോര്‍ജ്ജ് രാജിവച്ചു. യുഡിഎഫിലെ ധാരണപ്രകാരം ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതോടെയാണ് ഓമനാജോര്‍ജ്ജ് രാജി വച്ചത്. മുനിസിപ്പല്‍ സെക്രട്ടറി വി.ആര്.രാജുവിന് രാജിക്കത്തു കൈമാറി. എല്ഡിഎഫിണ്റ്റെയും യുഡിഎഫിണ്റ്റെയും പിന്തുണയോടുകൂടി വിജയിച്ച സ്മിതാജയനെ അടുത്ത ഒന്നരവര്‍ഷത്തേയ്ക്ക് ചെയര്‍പേഴ്സണായി പരിഗണിക്കാനാണു ഏകദേശ ധാരണ ആയിരിക്കുന്നത്. അങ്ങനെ വന്നാല്‍ ചങ്ങനാശേരി നഗരസഭയില്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകും. നഗരത്തിലെ ഗുരുതരമായ മാലിന്യ പ്രശ്നത്തിലടക്കം ഒന്നും ചെയ്യാനാവാതെയാണ് ഓമനാ ജോര്‍ജ്ജ് കാലാവധി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: