എരുമേലി: ശബരിമല തീര്‍ത്ഥാടകരെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എരുമേലി ഗ്രാമപഞ്ചായത്തിണ്റ്റെ സീസണ് ക്രമീകരണങ്ങള്‍ ഫണ്ടിണ്റ്റെ അപര്യാപ്തതയില്‍ തകിടം മറിയുന്നു. ഖരമാലിന്യ സംസ്ക്കരണം, വലിയതോട്-കൊച്ചുതോട് ശുചീകരണങ്ങള്‍, ടാക്സി സ്റ്റാന്‍ഡ് അടക്കമുള്ള വിവിധ പദ്ധതികള്‍ കാര്യക്ഷമമായി ചെയ്തു തീര്‍ക്കാന്‍ പഞ്ചായത്ത് ഫണ്ടില്ലായെന്നാണ് പ്രസിഡണ്റ്റ് മോളി മാത്യു പറഞ്ഞു. സീസണ് ക്രമീകരണങ്ങള്‍ക്കായി ൧൦ ലക്ഷം രൂപ നേരത്തെ നല്‍കിയെങ്കിലും അത് തികയുന്നുമില്ല. കൊടിത്തോട്ടം കവുങ്ങുംകുഴി മാലിന്യപ്ളാണ്റ്റുകളുടെ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപകൂടി അനുവദിച്ചെങ്കിലും ഫണ്ട് ഇതുവരെ ലഭ്യമായിട്ടില്ല. ശബരിമല സീസണിലെ വലിയ പ്രതിസന്ധി മാലിന്യ സംസ്ക്കരണം തന്നെയാണ്. ഇത്തവണ മാലിന്യങ്ങള്‍ വനത്തില്‍ നിക്ഷേപിക്കാനുള്ള നടപടിയാണ് പഞ്ചായത്ത് ആലോചിക്കുന്നത്. സീസണ് ഒരുക്കങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ തയ്യാറാക്കി പഞ്ചായത്ത് സര്‍ക്കാരിന് നല്‍കിയതായും പ്രസിഡണ്റ്റ് പറഞ്ഞു. 25 ലക്ഷത്തോളം രൂപയുടെ പദ്ധതി പ്രൊജക്റ്റുകളാക്കി നല്‍കിയിരിക്കുന്നത്.
കണമല എയ്ഡ് പോസ്റ്റിണ്റ്റെ ഉദ്ഘാടനം ഇന്ന്
എരുമേലി: വാഹനാപകടങ്ങളുടെ കേന്ദ്രമായ കണമലയില്‍ തീര്‍ത്ഥാടക വാഹനങ്ങളുടെ നിയന്ത്രണത്തിനായി മാക്കല്പടിയില് പഞ്ചായത്ത് നിര്‍മ്മിച്ച എയ്ഡ് പോസ്റ്റിണ്റ്റെ ഉത്ഘാടനം ഇന്ന് ൧൧ മണിക്ക് എം.എല്‍.എ. പി.സി. ജോര്‍ജ് നിര്‍വഹിക്കും.
സെമിനാര്‍ നടന്നു
എരുമേലി: കാര്‍ഷിക വികസന സെമിനാറിണ്റ്റെ ഭാഗമായി എരുമേലി പഞ്ചായത്തിലും വികസന സെമിനാര്‍ സംഘടിപ്പിച്ചു. കൃഷിരീതിയുടെ പടനവും കൃഷിരീതിയും സംബന്ധിച്ചുള്ള ചര്‍ച്ചയും എടുത്തു. എരുമേലി കൃഷി വകുപ്പ് ഓഫീസര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ ബാങ്ക് പ്രസിഡണ്റ്റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ഉന്നതതല പഠനസംഘം എരുമേലി സന്ദര്‍ശിച്ചു
എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള വികസ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി സംസ്ഥാന ഉന്നതല സംഘം എരുമേലിയില്‍ ഇന്നലെ വൈകുന്നേരം സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന വൈ: പ്രസിഡണ്റ്റ് പ്രതാപചന്ദ്രവര്‍മ്മ, സംസ്ഥാന സെക്രട്ടറി കെ.എസ്. രാജന്, മേഖലാ പ്രസിഡണ്റ്റുമാരായ എ.ജി. ഉണ്ണികൃഷ്ണന്, കെ.ജി. രാജ്മോഹന്‍, കെ.ജി. കര്‍ത്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലിയിലെത്തിയത്. ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡണ്റ്റ് വി.സി. അജി, കര്‍ഷകമോര്‍ച്ച സംസ്ഥാന സിമിതി അംഗം അനിയന് എരുമേലി എന്നിവര്‍ പഠനസംഘത്തെ എരുമേലിയിലെ വിവിധ ആവസ്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര ശബരിമല പഠന സംഘം ൧൮-ാം തീയതി കേരളത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: