കറുകച്ചാല്‍: വെള്ളാവൂറ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ഫോക്ളോര്‍ അക്കാദമിക്കുള്ള സ്ഥലത്തിണ്റ്റെ കൈമാറ്റവും 13-മതു കുടുംബശ്രീ വാര്‍ഷികവും 12നു നടക്കും. കേരളത്തിണ്റ്റേതായ അനുഷ്ടാനകലകള്‍, ഗോത്രകലകള്‍, എന്നിങ്ങനെ അന്യംനിന്നുപോയതും ആരാലും ശ്രദ്ധിക്കപ്പെടാതെ മൃതപ്രായമായതുമായ ഭാരതീയകലകളെ അഭ്യസിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഗവേഷണമടക്കമുള്ള പഠനസൗകര്യങ്ങള്‍ ഈ അക്കാഡമിയില്‍ ഉണ്ടായിരിക്കും ഗവേഷണത്തിനാവശ്യമായ ലൈബ്രറി, ഓപ്പണ്‍തിയേറ്റര്‍, പഠനകളരികള്‍, ശില്പനിര്മ്മാണം എന്നിവ കേരളത്തിലെ ആദ്യത്തെ അക്കാദമിയായിരിക്കും ഇവിടെ സ്ഥാപിക്കുന്നത്. വെള്ളാവൂറ്‍ പഞ്ചായത്തില്‍ മണിമലയാറിണ്റ്റെ തീരത്ത് മൂങ്ങാനിയിലാണ് ഒന്നരഏക്കര്‍ സ്ഥലം പഞ്ചായത്ത് സൗജന്യമായി സാംസ്കാരികവകുപ്പിനു നല്‍കുന്നത്. ശനിയാഴ്ച രാവിലെ 10ന് കുടുംബശ്രീപ്രത്യേകക്ഷണിതാക്കള്ക്കുവേണ്ടി സെമിനാര്‍ നടത്തും. ൨ന് പുത്തന്‍പള്ളി മൈതാനിയില്‍ നിന്നും ഘോഷയാത്ര, ൩ന് പുത്തന്‍പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം സാംസ്കാരികവകുപ്പുമന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എം.എല്‍.എ അദ്ധ്യക്ഷതവഹിക്കും. കുടുംബശ്രീ വാര്‍ഷികസമ്മേളനം ആണ്റ്റോ ആണ്റ്റണി എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തു പ്രസിഡണ്റ്റ് അനിമോന് ജോസഫ്, ബ്ളോക്ക് പഞ്ചായത്തു പ്രസിഡണ്റ്റ് എല്‍സമ്മ സജി, റ്റി.കെ സുരേഷ്കുമാര്‍, ഉഷാവിജയന്, ഫോക് ലോര്‍ അക്കാദമി ചെയര്മാന് പ്രൊഫ. മുഹമ്മദ് അഹമ്മദ് എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഡോ.എന്‍ ജയരാജ് എം.എല്‍.എ, അഡ്വ. അനിമോന് ജോസഫ്, സുമാഷിബുരാജ്, ഗീതാസുകുമാരന്, അനില്‍കുമാര്‍, സണ്ണി മണിമല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: