എരുമേലി: കനകപ്പലം 110കെവി വൈദ്യുതി സബ് സ്റ്റേഷനിലേക്ക് വലിക്കുന്നതുസംബന്ധിച്ചുള്ള തര്‍ക്കം കോടതിയിലെത്തിയിട്ടും തീര്‍പ്പാകാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വൈദ്യുതിവകുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ വൈദ്യുതി വിതരണ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് കനകപ്പലം 110കെവി സബ് സ്റ്റേഷന് അനുവദിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും രണ്ട് റൂട്ടിലൂടെ ലൈന്‍വലിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെങ്കിലും ചില റബ്ബര്തോട്ടമുടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സംഭവം കോടതിയിലെത്തുകയായിരുന്നു. എട്ടുകേസുകളിലായി ൩൭ പരാതിക്കാര്‍ രംഗത്തെത്തിയതോടെ അടുത്തകാലത്തൊന്നും ലൈന്‍ വലിക്കുന്നതിനുള്ള നടപടിയുണ്ടാകാന്‍ സാദ്ധ്യത ഇല്ലെന്ന വിലയിരുത്തലാണ് തുടര്‍നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തര്‍ക്കമില്ലാത്ത ഭൂമിയില്‍ക്കൂടി ലൈന്‍ വലിക്കുന്നതിനായി ൨.൮൫ കോടി രൂപ ടെണ്ടര്‍ നല്‍കിയെങ്കിലും കരാറുകാരന് പണി തുടങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും റബ്ബര്‍ തോട്ടം വഴി ൧൨ കിലോമീറ്റര്‍ ദൂരം മാത്രമാണ് ലൈന്‍ വലിക്കാനുള്ളത്. ഇതിനെതിരെയാണ് ചില തോട്ടം ഉടമകളുടെ പിന്‍ബലത്തില്‍ പരാതികലുമായി മറ്റുചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. കോടതിയിലെത്തിയ കേസ് തര്‍ക്കം പഠിക്കാന്‍ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷണ്റ്റെ നടപടിയില്‍ തൃപ്തികരമായ മറുപടിയോ സത്യസന്ധമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പും നാട്ടുകാരും പറയുന്നത്. കോടിക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ ഇത്തരത്തിലൊരു തടസമുണ്ടാക്കുന്നതിണ്റ്റെ പിന്നിലെ പലകാര്യങ്ങളും ജനങ്ങളില്‍ ഗുരുതരമായ സംശയങ്ങളിലേക്കാണ് നീങ്ങുന്നത്. തര്‍ക്കം പുതിയ രൂപത്തില്‍ വീണ്ടും ശക്തിപ്രാപിച്ചുവരുന്നതിനാല്‍ വൈദ്യുതി വകുപ്പിണ്റ്റെ ശ്രമങ്ങള്‍ വൃഥാവിലാവുകയാണ് ചെയ്യുന്നത്. കോടതിയിലെത്തിയ കേസിണ്റ്റെ തര്‍ക്കം തീരുന്നതുവരെ കനകപ്പലം ൧൧൦കെവി സബ് സ്റ്റേഷണ്റ്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പദ്ധതിയുടെ തകര്‍ച്ചയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍തന്നെയാണ് കനകപ്പലം സബ് സ്റ്റേഷന് വര്‍ഷങ്ങള്‍ക്കുമുമ്പ് തുടക്കം കുറിച്ചത്. അതേ സര്‍ക്കാരിണ്റ്റെ കാലത്ത് തന്നെ പദ്ധതി നിര്‍ത്തി വയ്ക്കേണ്ട ഗതികേട് ഉണ്ടായത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: