വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ അണ്വായുധ ശേഖരം ശക്തമായ രീതിയില്‍ നിര്‍മിച്ചതാണെന്നും ഇവയെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും പാക് മുന്‍ പ്രസിഡന്റ്പര്‍വേസ് മുഷാറഫ് വ്യക്തമാക്കി.
പാക്കിസ്ഥാന്റെ അണ്വായുധശേഖരത്തെ അമേരിക്ക ഉള്‍പ്പെടെയുളള രാഷ്ട്രങ്ങള്‍ ആക്രമിക്കുന്നത് അത്ര എളുപ്പമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയുടെ സൈനീകബലം വളരെ ശക്തമാണെന്നും അവയുടെ ആക്രമണം വളരെ മൂര്‍ച്ചയേറിയതാണെന്നും മുഷറഫ് വ്യക്തമാക്കി.
എന്നാല്‍ ഒസാമ ബിന്‍ലാദനെ പിടികൂടിയതുപോലെ അത്ര എളുപ്പമല്ല പാക് അണ്വായുധ ശേഖരത്തെ നേരിടുന്നതെന്നും പാക്കിസ്ഥാന് ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇന്ത്യയുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യമുണ്ടാകുകയാണെങ്കിലും ഇവ ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും മുഷറഫ് പറഞ്ഞു.
യുദ്ധ വെല്ലുവിളികളെ നേരിടുന്നതിന് പാക്കിസ്ഥാന് പരമ്പരാഗത ശക്തിയുണ്ടെന്നും അതിനാല്‍ അണ്വായുധം പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഫ്ഗാനിസ്ഥാന് സേനയെ പരീശീലിപ്പിക്കാമെന്നുള്ള പാക്കിസ്ഥാന്റെ വാഗ്ദാനം അഫ്ഗാന് തള്ളിക്കളഞ്ഞതിനെ മുഷറഫ് രൂക്ഷമായി വിമര്‍ശിച്ചു.
സൗജന്യമായാണ് പാക്കിസ്ഥാനിലെ പരീശീലന കേന്ദ്രങ്ങള്‍ മറ്റു രാജ്യങ്ങളിലെ സൈനികരെ പരിശീലിപ്പിക്കുന്നതും ആര്‍ക്കും പാക്കിസ്ഥാനില്‍ വരാമെന്നും മുഷറഫ് വ്യക്തമാക്കി. എന്നാല്‍ അമേരിക്ക-പാക് യുദ്ധമുണ്ടാകുകയാണെങ്കില്‍ പാക്കിസ്ഥാനെ സഹായിക്കുമെന്ന അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: