പഞ്ചായത്തധികൃതരുടെ മേല്‍നോട്ടമില്ലാതെ ടാറിംഗ് നടത്താനുള്ള കരാറുകാരണ്റ്റെ നീക്കം തടഞ്ഞു
എരുമേലി: സ്വകാര്യ ബസ് സ്റ്റാണ്റ്റ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തധികൃതരുടെ മേല്‍ നോട്ടമില്ലാതെ ടാറിംഗ് നടത്താനുളള കരാറുകാരണ്റ്റെ നീക്കം പഞ്ചായത്ത് പ്രസിഡണ്റ്റ് മോളിമാത്യുവിണ്റ്റെ നേതൃത്വത്തില്‍ തടഞ്ഞു. പഞ്ചായത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളപ്പോള്‍ മാത്രം ബസ് സ്റ്റാന്‍ഡില്‍ ടാറിംഗ് നടത്തിയാല്‍ മതിയെന്നും പ്രസിഡണ്റ്റ് പറഞ്ഞു. പതിനാല് മീറ്ററാണ് ബസ് സ്റ്റാന്‍ഡില്‍ ടാറിംഗ് നടത്താനുളളത്. നേരത്തെ ചെയ്ത കോണ്‍ക്രീറ്റ് പൂര്‍ണമായും തകര്‍ന്നതാണ് ടാറിംഗിനുള്ള പദ്ധതി ഉണ്ടാക്കിയത്. വിവിധ പദ്ധതി നിര്‍മ്മാണ ഘട്ടങ്ങള്ക്കാടി പതിനാല് ലക്ഷം രൂപയാണ് ബസ് സ്റ്റാന്‍ഡ് വികസനത്തിനായി അനുവദിച്ചത്. പഞ്ചായത്തിണ്റ്റെ ഓണ്‍ഫണ്ട് ഉപയോഗിച്ച് ടാറിംഗ് ചെയ്യുന്നതിനാല്‍ പണികള്‍ കാര്യക്ഷമമായും ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലും വേണമെന്നാണ് പ്രസിഡണ്റ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മഴ കുറഞ്ഞ ദിവസങ്ങളില്‍ ടാറിംഗ് നടത്താതെ മഴ വീണ്ടും ശക്തി പ്രാപിച്ചപ്പോള്‍ ടാറിംഗ് നടത്തുന്നത് ശരിയല്ലെന്നും പ്രസിഡണ്റ്റ് പറഞ്ഞു. ബസ് സ്റ്റാന്‍ഡ് വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി അഴിമതി ആരോപണങ്ങളാണ് ഭരണസമിതി നേരത്തെ കേള്‍ക്കേണ്ടി വന്നത്. പൊട്ടിച്ചെടുത്ത കരിങ്കല്ലുകള്‍ കരാറുകാരന് തന്നെ മറിച്ചുവിറ്റതും പരാതികളെ തുടര്‍ന്ന് കരാറുകാരനെക്കൊണ്ട് പണം തിരിച്ചടപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി പഞ്ചായത്ത് ഫണ്ട് നല്‍കാത്തതുകൊണ്ടാണ് പണികള്‍ താമസിക്കാന്‍ കാരണമായെതെന്ന് കരാറുകാരന് പറയുന്നു. എന്നാല്‍ പഞ്ചായത്തിന്രെ മിക്ക പണികളും ഏറ്റെടുത്തിട്ടുള്ള കരാറുകാരന് കടുത്ത അനാസ്ഥ കാട്ടുന്നതെന്ന പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും പരാതികളെത്തുടര്‍ന്നാണ് മുന്കൂറ് പണം കരാറുകാരന് നല്‍കാത്തതെന്ന് പ്രസിഡണ്റ്റും പറഞ്ഞു.
റോഡില്‍ വാഴ നട്ട് ബിജെപി യുടെ പ്രതിഷേധം
തിരുവഞ്ചൂറ്‍: തിരുവഞ്ചൂറ്‍ – മണര്‍കാട് റോഡ് റീടാര്‍ ചെയ്യണമെന്നും , ബൈപ്പാസിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരം മണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ് ഹരിപ്രസാദും, പ്രതിഷേധ മാര്‍ച്ച് ജില്ലാ കമ്മറ്റിയംഗം സുനില്‍കൂമാര്‍ കീരനാട്ടും ഉദ്ഘാടനം ചെയ്തു. കെ.വി.ഹരിദാസ്, പ്രസാദ് കുന്നുംപുറം, ജയദേവ്.വി.ജി, സന്തോഷ് അമയന്നൂറ്, മനു ഷാജി, സരിലാല്‍ പാറയില്‍, അരുണ്‍, ഹരികൃഷ്ണന്, അനൂപ്, ശ്രീകുമാര്‍ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റോഡിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് പി.എസ്.ഹരിപ്രസാദ് പറഞ്ഞു.
ടാറിംഗ് സാമഗ്രികള്‍ കടത്തുന്നത് തടഞ്ഞു
പാലാ: റോഡ് ടാറിംഗിന് കടപ്പാട്ടൂറ്‍ ക്ഷേത്രമൈതാനിയിലെ പണി തീരുന്നതിനുമുമ്പ് കരാറുകാരന് അനധികൃതമായി കടത്തിയത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. കടപ്പാട്ടൂറ്‍ പാലം-കരയോഗം റോഡ് ടാറിംഗിനിറക്കിയ മെറ്റിലാണ് ഇന്നലെ ഉച്ചയോടെ മറ്റ് സൈറ്റിലേക്ക് മാറ്റിയത്. സംഭവം വിവാദമായതോടെ പോലീസ് സ്ഥലത്തെത്തി. കോട്ടയം സംക്രാന്തി സ്വദേശിയായ കരാറുകാരനെ ഇതു സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തു. വാര്‍ഡ് മെമ്പറും യുവമോര്‍ച്ച പാലാ നിയോജകമണ്ഡലം ഖജാന്‍ജിയുമായ ടി.ടി.വിനീത്, ജനറല്‍ സെക്രട്ടറി എസ്.പ്രശാന്ത് , ജില്ലാ വൈസ് പ്രസിഡണ്റ്റ് സി.എസ്.യദുകൃഷ്ണന്, രാജന്പട്ടേരി, പി.ആര്.രാജേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. പ്രവര്‍ത്തകര്‍ മെറ്റില്കൂനയില് കൊടിയും നാട്ടി. എണ്ണൂറ്റമ്പതു മീററര്‍ ദൂരത്തില്‍ ടാറിംഗ് ചെയ്യാനാവശ്യമായ മെറ്റലും സാമഗ്രികളുമാണ് ഇറക്കിയിരുന്നതെന്നും അളന്ന് അട്ടിയിട്ട് സാമഗ്രികള്‍ കടത്തുന്നത് കുറ്റകരമാണെന്നും പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
റോഡ് നിര്‍മ്മാണം തടഞ്ഞു
ചാമംപതാല്‍: റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് നിര്‍മ്മാണം തടഞ്ഞു.ഇന്നലെ ഉച്ചയോടെ ചാമംപതാല്‍ രണ്ടാംമൈലിന് സമീപമായിരുന്നു നിര്‍മ്മാണം തടഞ്ഞത്.റോഡിണ്റ്റെ ഓരങ്ങളിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിര്‍മ്മാണം തടഞ്ഞത്.പിന്നീട് കരാറുകാരനുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്നം പരിഹരിച്ച് നിര്‍മ്മാണം തുടരുകയായിരുന്നു.
റോഡിണ്റ്റെ ഗതി കണ്ട മുഖ്യമന്ത്രി വഴി മാറിപ്പോയി
തിരുവഞ്ചൂറ്‍: റോഡ് താറുമാറായി കിടക്കുന്നതു കണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴിമാറി പോയി. മണര്‍കാട് – തിരുവഞ്ചൂറ്‍ റോഡില്‍ നീലകണ്ഠപടിക്കു സമീപം റോഡ് തകര്‍ന്ന് കൂഴി രൂപാന്തരപെട്ടതു കണ്ട മുഖ്യമന്തി മറ്റൊരു വഴിയിലൂടെയാണ് തിരിച്ചു പോയത്. തിരുവഞ്ചൂരിലെ മരണ വീട്ടില്‍ പോകാനായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. സ്വന്തം നിയോജകമണ്ഡലത്തില്‍പ്പെട്ട ഈ റോഡ് താറുമാറായിട്ടും മുഖം മറച്ചു പോയ മുഖ്യമന്ത്രിയുടെ നടപടിയില്‍ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്.
മണര്‍കാട്-ഏറ്റുമാനൂറ്‍ ബൈപ്പാസ് അട്ടിമറിക്കാന്‍ ശ്രമം
തിരുവഞ്ചൂറ്‍: മണര്‍കാട് – ഏറ്റുമാനൂറ്‍ – പട്ടിത്താനം ബൈപ്പാസ് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി മണര്‍കാട് ഏറ്റുമാനൂറ്‍ ബൈപ്പാസ് കര്‍മ്മസമിതി അഭിപ്രായപ്പെട്ടു. ബൈപ്പാസിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കണ്വന്ഷന് വിളിച്ചു ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. കര്‍മ്മ സമിതി പ്രസിഡണ്റ്റ് കെ.വി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരിദാസ് പ്രസിഡണ്റ്റ്, സുനില്‍കുമാര്‍ കീരനാട്ട് വൈസ് പ്രസിഡണ്റ്റ്, പ്രസാദ് കുന്നുംപുറം, കെ.ജി.ശ്രീകാന്ത് സെക്രട്ടറിമാര്‍, ജയദേവ്.വി.ജി ജോ.സെക്രട്ടറി, മനുഷാജി ഖജാന്‍ജി എന്നിവരെ ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: