ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ തീവ്രവാദ വിരുദ്ധ കോടതി രണ്ട് ഉന്നത പോലീസുദ്യോഗസ്ഥരുള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. റാവല്‍പിണ്ടി മുന്‍ പോലീസ് മേധാവി സൗദ് അസീസ്, മുന്‍ പോലീസ് സൂപ്രണ്ട് ഖുരാം ഷംസാദ്, ഹസ്നയില്‍ ഗുല്‍, റഫാഖത്ത് ഹുസൈന്, ഷര് സാമന്, ഐദ്സാസ് ഷാ, അബ്ദുള്‍ റഷീദ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന ബേനസീര്‍ ഭൂട്ടോക്ക് മതിയായ സുരക്ഷ നല്കുന്നതില് പരാജയപ്പെട്ടുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഇവരെ അറസ്റ്റുചെയ്തത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2007 ഡിസംബര്‍ 27 ന് ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: