തിരുവഞ്ചൂറ്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മണര്‍കാട്-തിരുവഞ്ചൂറ്‍ റോഡ് തോടായി. നിര്‍ദ്ദിഷ്ട മണര്‍കാട്-ഏറ്റുമാനൂര്‍-പട്ടിത്താനം ബൈപാസ് റോഡിലെ തിരുവഞ്ചൂറ്‍ പായിപ്രപ്പടി മുതല്‍ പൂവത്തുംമൂട് വരെയുള്ള ഭാഗമാണ് വെള്ളം കെട്ടിനിന്ന് സഞ്ചാരയോഗ്യം അല്ലാതായി കിടക്കുന്നത്. ബൈപാസിണ്റ്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ എത്തി നില്‍ക്കെ ഈ വഴി എത്രയും വേഗം റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വഴിയേത് കുഴിയേത് എന്ന് തിരിച്ചറിയാനാവാതെ ഇരുചക്രവാഹനക്കാര്‍ മറിഞ്ഞു വീഴുന്നത് നിത്യ സംഭവമായി മാറുന്നു. കാറുകള്‍ ഗട്ടറിണ്റ്റെ കട്ടിംഗില്‍ ഇടിച്ച് നില്ക്കുന്നതു മൂലം വാന്‍ ഗതാഗത തടസ്സം പലപ്പോഴും ഈ റോഡില്‍ ഉണ്ടാകുന്നുണ്ട്. നൂറു ദിന കര്‍മ്മ പരിപാടിയില്‍ പ്രസ്തുത ബൈപാസ്സിനെ ഉള്‍പ്പെടുത്തിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല . പൂവത്തുംമൂട് പാലം പണി പൂര്‍ത്തിയായതോടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഏറ്റുമാനൂരില്‍ നിന്നും മണര്‍കാട്ടേക്കുള്ള ഹൃസ്വദൂരപാത ആണ് ഇതെന്നിരിക്കെ ശബരിമല തീര്‍ത്ഥാടകാലം അടുത്തിട്ടും റോഡ് നന്നാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: