തൃപ്പൂണിത്തുറ: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും പ്രെട്രോളിയം ഉത്പന്നങ്ങളുടെ കൂട്ടിയവില പിന്‍വലിക്കണമെന്നും ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. ബിഎംഎസ് എറണാകുളം ജില്ലാകമ്മറ്റി തൃപ്പൂണിത്തുറ റയില്‍ സംഘടിപ്പിച്ച ജില്ലാറാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യഹരണപ്പെട്ട തൊഴില്‍ നിയമങ്ങല്‍ അടിയന്തിരമായി പരിഷ്ക്കരിക്കണമെന്നും തെറ്റായ നിയമങ്ങള്‍ അടിയന്തിരമായി പരിഷ്കരിക്കണമെന്നും തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതിനിഷേധിക്കപ്പെടുന്നവര്‍ക്ക് സമരം ചെയ്യുവാനുള്ള മൗലികമായ അവകാശം പുനസ്ഥാപിക്കുവാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, അദ്ധ്യക്ഷതവഹിച്ചു പോര്‍ട്ട് ഷിപ്പ്യാര്ഡ് മസ്ദൂര്‍ ഫെഡറേഷന് പ്രസിഡന്റ് വി.സൂധാകരണ്, ടെക്സ്റ്റല്‍ ഫെഡറേഷന് പ്രസിഡന്റ് എം.എസ്.ശശിരാജ്, ജില്ലാ ഭാരവാഹികളായ വി.വി.പ്രകാശന്, പി.എസ്.വേണുഗോപാല്‍, എം.എം.രമേശ്, പി.ആര്.ഉണ്ണികൃഷ്ണന്, കെ.എ.പ്രഭാകരന്, കെ.എസ്.അനില്‍കുമാര്‍, അഡ്വ.കെ.സി.മുരളിധരന്, വി.സി.പത്മജം, കെ.വി.മധുകുമാര്‍, കെ.വിനോദ്കുമാര്‍, ഇ.കെ.കദീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: