കാന്‍: ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. യൂറോപ്പിനുള്ള സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിന് മുമ്പ് ഹിതപരിശോധന നടത്തണമെന്ന ഗ്രീക്ക് പ്രധാനമന്ത്രിയുടെ നിലപാടില്‍ അയവ് വന്നതാണ് ഉച്ചകോടിയുടെ പ്രധാന സവിശേഷത.
ഗ്രീക്ക് സാമ്പത്തിക ഉത്തേജക പാക്കേജിനെക്കുറിച്ചാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ പ്രത്യേകമായി സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍ക്കോസിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
യൂറോപ്പിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര ഇടപെടലുകള്‍ വേണമെന്ന് ലോക നേതാക്കള്‍ ആവശ്യപ്പെട്ടു. ഗ്രീസിന് നല്കുന്ന സാമ്പത്തിക സഹായം അന്താരാഷ്ട്ര നാണ്യ നിധി വഴിയാകണമെന്ന് പ്രധാനമന്ത്രി മന്മ്മോഹന് സിങ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം യൂറോ മേഖലയിലെ രാജ്യങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന ആവശ്യം നേരത്തേ തള്ളിക്കളഞ്ഞിരുന്നു. ഗ്രീസിന്റെ പൊതുകടത്തിന്റെ 50 ശതമാനം എഴുതിത്തള്ളുന്നതിന് പകരം കോടി കണക്കിന് ഡോളറിന്റെ ചെലവ് ചുരുക്കല്‍ പദ്ധതി നടപ്പാക്കണമെന്നാണ് യുറോപ്യന്‍ യൂണിയന് ആവശ്യപ്പെടുന്നത്. യൂറോ മേഖലയില്‍ തുടരണമോ വേണ്ടയോ എന്ന് ഗ്രീസ് തീരുമാനം എടുത്തതിന് ശേഷം മാത്രമേ സഹായം നല്കുന്ന കാര്യം പരിഗണിക്കാനാവൂ എന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി.
യുറോപ്പിലെ ഏകീകൃത നാണയമായ യൂറോയുടെ നില നില്പ്പിന് ഗ്രീസ് ഒഴിവാകുന്നതാണ് നല്ലതെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഫ്രഞ്ച് ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും പറഞ്ഞു. ഇതോടെ ഗ്രീസ് യൂറോ മേഖലയില്‍ നിന്നും പുറത്തു പോകുമെന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: