കോട്ടയം : കേരള അംഗന്‍വാടി സ്റ്റാഫ് അസോസിയേഷന് 8-ാം സംസ്ഥാന സമ്മേളനം12, 13 തീയതികളില്‍ പാലായില്‍ നടക്കും. 12 ന് രാവിലെ 8.30ന് മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം സംസ്ഥാന ചെയര്മാന് കെ.എസ് രമേഷ് ബാബു പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ൧൦ മണിക്ക് കൊട്ടാരമറ്റം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നും അയ്യായിരത്തോളം വരുന്ന ജീവനക്കാര്‍ ടൗണ്‍ ചുറ്റി പ്രകടനം നടത്തും. 11ന് ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം ധനകാര്യമന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ചെയര്മാന് കെ.എസ് രമേഷ് ബാബു അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യാതിഥിയായിരിക്കും. രണ്ട് മണിക്ക് നടക്കുന്ന ട്രേഡ്യൂണിയന്‍ സമ്മേളനം എഐറ്റിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്റ്റ് അഡ്വ. എം.എസ് കരുണാകരന് പ്രസംഗിക്കും. അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, വിരമിക്കുന്ന ജീവനക്കാര്‍ക്ക് മിനിമം ആയിരംരൂപ പെന്ഷന് നല്‍കുക, അംഗന്‍വാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വാര്‍ഷിക ഇന്ക്രിമെണ്റ്റ് അനുവദിക്കുക, ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം മുന്നോട്ട് വയ്ക്കും. പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന ചെയര്മാന് കെ.എസ് രമേഷ്ബാബു, വര്‍ക്കിംഗ് പ്രസിഡണ്റ്റ് സി.എക്സ് ത്രേസ്യ, അന്നമ്മ ജോര്‍ജ്ജ്, ഷാലി തോമസ്, ഒ.എസ് വിജയകുമാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: