വെള്ളൂറ്‍: പട്ടികവര്‍ഗ്ഗക്കാരുടെ ഊരുകൂട്ടത്തിന് പ്രത്യേക കസേരകള്‍ ഇട്ടത് വിവാദമായി. പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പട്ടികവര്‍ഗ്ഗ സമുദായത്തിണ്റ്റെ ഊരുകൂട്ടത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയാണ് വിവാദമായത്. ഊരുകൂട്ടത്തിനെത്തിയവര്ക്കായി പ്രത്യേക പ്ളാസ്റ്റിക്ക് കസേരകള്‍ ഇട്ടത് യോഗത്തിനെത്തിയവര്‍ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കമായത്. തങ്ങള്‍ പട്ടികവര്ഗ്ഗക്കാരായതുകൊണ്ടാണോ വേറെ കസേരകളിട്ടതെന്ന വിമര്‍ശനം യോഗത്തില്‍ സെക്രട്ടറിക്കു നേരേ ഉയര്‍ന്നു. ഇതോടെ സെക്രട്ടറി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിവരമില്ലെന്ന തരത്തില്‍ പരമാര്‍ശം നടത്തി യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിച്ച് ഫയലുകളും മറ്റുമായി യോഗസ്ഥലത്തുനിന്നും പോവുകയായിരുന്നു. യോഗാദ്ധ്യക്ഷയായ പഞ്ചായത്ത് പ്രസിഡണ്റ്റ് അന്നമ്മ ചെറിയാനോട് ചോദിക്കുകപോലും ചെയ്യാതെയാണ് സെക്രട്ടറി യോഗം ബഹിഷ്ക്കരിച്ചു പോയതെന്ന് പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍ മിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: