അങ്കമാലി: അക്കാദമി ഓഫ് പീഡിയാട്രിക്സ് തമിഴ്നാട്, കര്‍ണ്ണാടക, കേരള തുടങ്ങിയ സംസ്ഥാന ശാഖ അംഗങ്ങളുടെ വാര്‍ഷിക പൊതുസമ്മേളനങ്ങളും തുടര്‍ വിദ്യാഭ്യാസ പരിപാടികളും ശില്പശാലയും അങ്കമാലിയില്‍ ഇന്ന് ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല 6ന് സമാപിക്കും. ഇന്ന് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപതിയില്‍വച്ച് നടക്കുന്ന ശില്പശാലയും കുട്ടികളുടെ അടിയന്തര ചികിത്സ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശില്പശാലയും പ്രായോഗിക പരിജ്ഞാന ക്ലാസ്സുകളും നടക്കും. ശില്പശാലയുടെ രണ്ടാം ദിനമായ നാളെ ആയിരത്തില്‍പരം പീഡിയാട്രിഷ്യന്സ് പങ്കെടുക്കുന്ന തുടര്‍വിദ്യാഭ്യാസ പരിപാടിയും പ്രതിനിധി സമ്മേളനവും നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന നൂതന ചികിത്സാരീതികളെക്കുറിച്ച് ക്ലാസ്സുകള്‍ നയിക്കും. വൈകീട്ട് അഞ്ചിന് ദേശം ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ശില്പശാലയുടെ ഭാഗമായി നടക്കുന്ന പൊതുയോഗം കേന്ദ്ര സിവില്‍ സപ്ലെയ്സ് മന്ത്രി പ്രൊഫ. കെ. വി. തോമസ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് ശാഖ പ്രസിഡന്റായി ഡോ. എം. ആര്. നായര്‍ സ്ഥാനം ഏല്ക്കും. കെ. പി. ധനപാലന് എംപിയും മുന്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, വി. ഡി. സതീശന് എംഎല്‍എ, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ദേശീയ നേതാക്കളായ ഡോ. പി. യു. സുകുമാരന്‍, ഡോ. കെ. സി. നായര്‍, ഡോ. രോഹിത് അഗര്‍വാള്‍, ഡോ. തന്മയ് അംലാഡി, സംസ്ഥാന നേതാക്കളായ ഡോ. പിഷാരഡി, ഡോ. പോള്‍ ജോസ്, ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപനദിനമായ ആറിന് പ്രതിനിധി സമ്മേളനത്തില്‍ ഈ നൂറ്റാണ്ടില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം നടക്കും. തിരുവനന്തപുരം സിഡിസി ഡയറക്ടര്‍ ഡോ. എം. കെ. സി. നായര്‍, പ്രൊഫ. മോനമ്മ കോക്കാട്, ഹൈക്കോടതി അഡ്വക്കേറ്റ് ഗിരിജ ഗോപന്, ആലുവ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. രാജസുന്ദരം തുടങ്ങിയവര്‍ പ്രസംഗിക്കും. തമിഴ്നാട്, കേരളം, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ആയിരത്തില്‍പരം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ശില്പശാല മൂന്നു വര്‍ഷത്തില്‍ ഒരിക്കലാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഡോ. എം. ആര്. നായര്‍, ഡോ. എം. എന്‍. വെങ്കിടേശന്, ഡോ. ഷിമ്മി പൗലോസ്, ഡോ. എം. എ. തോമസ്, ഡോ. തോമസ് തറയില്‍ തുടങ്ങിയവര്‍ അങ്കമാലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: