വെസ്റ്റ് എസ്. ഐക്ക് സ്ഥലംമാറ്റം; സസ്പെന്ഷന് ഉടന്‍
കോട്ടയം: അഭിഭാഷകനേയും ഭാര്യയേയും സദാചാര പോലീസ് ചമഞ്ഞ് അക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. പ്രതികള്‍ക്ക് ഒത്താശ ചെയ്ത് ആഭിഭാഷകനേയും കുടുംബത്തേയും മാനസികമായി പീഡിപ്പിച്ച വെസ്റ്റ് എസ്.ഐ സിബി തോമസിനെ ഈരാറ്റുപേട്ടയിലേക്ക് അടിയന്തിരമായി സ്ഥലംമാറ്റുകയും ചെയ്തു. ഈരാറ്റുപേട്ട എസ്.ഐ ജയപ്രകാശാണ് പുതിയ വെസ്റ്റ് എസ്.ഐ. പോലീസ് നടപടിയില്‍ കോട്ടയം ബാര്‍ അസോസിയേഷന് ശക്തമായി പ്രതിഷേധിക്കുകയും കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രതികളായ മുട്ടമ്പലം വിഷ്ണുനിവാസില്‍ വൈശാഖ്(18),വിശാല്‍(22),മുട്ടമ്പലം പള്ളിപ്പുറത്തുമാലി അരുണ്‍(24),തിരുവഞ്ചൂറ്‍ ചെറുവീട്ടില്‍ വടക്കേതില്‍ മനോജ്(20),മുട്ടമ്പലം പനയക്കഴുപ്പ് വെള്ളംകുളത്ത് മാലി വീട്ടില്‍ സന്ദീപ്(22),ആലപ്പുഴ ഏഴുപുന്ന നെല്ലിശ്ശേരില്ടിണ്റ്റു(25) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാണ്റ്റ്ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ചുങ്കത്തുവച്ചാണ് ഒളശ സ്വദേശി കളപ്പുരയ്ക്കല്‍ അഡ്വ. വിനു ജേക്കബ്(38), ഭാര്യ സിബി(36) എന്നിവരെയാണ് യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചത്. വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ അഭിഭാഷകനെ അനാശാസ്യപ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്ന്ന് കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് മര്‍ദിച്ചത്. തുടര്‍ന്ന് പോലീസില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. ഇതിനിടെ അക്രമത്തില്‍ പരിക്കേറ്റ അഡ്വ.വിനു ജേക്കബ് വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് ശ്രമിച്ചെങ്കിലും എസ്.ഐ അഭിഭാഷകനെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇതിനിടെ സ്റ്റേഷനിലെത്തിയ പ്രതികളെ കസേരയിലിരുത്തിയെങ്കിലും അഭിഭാഷകനെ നിര്‍ത്തുകയും അനാശ്യാസക്കേസില് പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കൂടുതല്‍ അഭിഭാഷകരെത്തിയതോടെയാണ് നിലപാട് മയപ്പെടുത്താന്‍ പോലീസ് തയ്യാറായത്. പരിക്കേറ്റ അഭിഭാഷകന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിഭാഷകണ്റ്റെ കാര്‍ അക്രമികള്‍ തല്ലിത്തകര്‍ത്തിരുന്നു. പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ കോട്ടയം ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കുകയും ഉച്ചയ്ക്ക് അഭിഭാഷകര്‍ സംഘമായെത്തി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു. ബാര്‍ അസോസിയേഷന് ഹാളില്‍ പ്രസിഡണ്റ്റ് അഡ്വ. ചെറിയാന് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ അഭിഭാഷകരായ മുഹമ്മദ് നിസാര്‍,തോമസ് മാത്യു,കെ.അനില്‍കുമാര്‍,ബി.അശോക്,വി.കെ.സത്യവാന് നായര്‍,നാസര്‍ വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തേപ്പറ്റി രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ എസ്.ഐ സിബി തോമസ് കുറ്റംചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ ആലപ്പുഴ ജില്ലയില്‍നിന്നും കൃത്യവിലോപത്തിന് അച്ചടക്ക നടപടി നേരിട്ടാണ് വെസ്റ്റിലേക്ക് സ്ഥലംമാറിയെത്തിയത്. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ എസ്.ഐയെ ഇന്ന് സസ്പെണ്റ്റ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: