പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ റോഡുകളുടെ ദയനീയാവസ്ഥ ആശങ്ക ഉണര്‍ത്തുന്നു. സംസ്ഥനത്തെ മിക്ക റോഡുകളും അപകടകരമാംവിധം തകര്‍ന്നുകിടക്കുകയാണ്. റോഡിലെ ഗര്ത്തങ്ങളില്പ്പെട്ട് ദിവസവും നിരവധി വാഹനാപകടങ്ങളാണ് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെയാണ് ശബരിമല തീര്‍ത്ഥാടനക്കാലവും ആരംഭിക്കുന്നത്.തീര്‍ത്ഥാടനം ആരംഭിക്കുന്നതോടെ സംസ്ഥാന പാതകള്‍ വഴി അന്യ സംസ്ഥാനവാഹനങ്ങളുടെ പ്രവാഹമാണുണ്ടാകുക. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ വൈകുന്നത്. അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്ന ജില്ലയിലെ മിക്ക റോഡുകളും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ബസിലും ട്രെയിനിലും കോട്ടയത്തെത്തുന്ന തീര്‍ത്ഥാടകര്‍ പ്രധാനമായും കോട്ടയം-കറുകച്ചാല്‍-മണിമല വഴിയും, കോട്ടയം-കൊടുങ്ങൂറ്‍ മണിമല വഴിയും കെകെ റോഡുവഴി എരുമേലിയിലുമെത്തിയാണ് പമ്പയിലെത്താറ്. കോട്ടയം-കറുകച്ചാല്‍-മണിമല റോഡിണ്റ്റെ പലഭാഗങ്ങളും തകര്‍ന്നിരിക്കുകയാണ്. നെടുംകുന്നം മുതല്‍ മണിമല വരെയുള്ള ഭാഗത്തെ വളവുകലും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ റോഡില്‍ സൂചനാ ബോര്‍ഡുകളും വഴിവിളക്കുകള്‍ ഇല്ലാത്തതും തീര്‍ത്ഥാടനത്തെ ബാധിച്ചേക്കും. കൊടുങ്ങൂര്‍-ചാമംപതാല്‍-മണിമല റോഡും പലയിടത്തും തകര്‍ന്നിരിക്കുകയാണ്. കോട്ടയം-കുമളി ദേശീയപാതയുടെ പല ഭാഗങ്ങളും കുണ്ടും കുഴിയുമായി തകര്‍ന്നിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി-എരുമേലി റോഡും തകര്‍ന്നു. മുവാറ്റുപുഴ-പുനലൂറ് ഹൈവേയില്പ്പെട്ട പാലാ-പൊന്‍കുന്നം റോഡ്, പൊന്‍കുന്നം-കെവിഎംഎസ് വിഴിക്കിത്തോട് റോഡും തകര്‍ന്നു. പൊന്‍കുന്നം-വഴിക്കത്തോട് റോഡിണ്റ്റെ പുനരുദ്ധാരണത്തിന്വേണ്ടി നാളുകളായി മുറവിളി കൂട്ടിയിട്ടും ആവശ്യത്തിന് അംഗീകാരമായില്ല. പൊന്‍കുന്നത്തെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ എരുമേലിയിലെത്തുന്നത് ഈ പാതവഴിയാണ്. തകര്‍ന്ന റോഡുകളില്‍ ഇപ്പോള്‍ അറ്റകുറ്റപണികള്‍ നടത്തുന്നുണ്ടെങ്കിലും മഴ വിലങ്ങുതടിയായിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ അറ്റകുറ്റപ്പണിക്കു തടസ്സപ്പെടുകയും തീര്‍ത്ഥാടനത്തിന് പ്രതിസന്ധിയുണ്ടാവുകയും ചെയ്യും.
റോഡുകളുടെ ശോച്യാവസ്ഥ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണം : ഹിന്ദു ഐക്യവേദി
കോട്ടയം: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ജില്ലയിലെ പ്രധാന റോഡുകള്‍ താറുമാറായി കിടക്കുന്നതില്‍ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂറ്‍ പ്രതിഷേധിച്ചു. മുന്‍ വര്‍ഷങ്ങളിലെല്ലാം തീര്‍ത്ഥാടനം ആരംഭിച്ചു കഴിയുമ്പോഴാണ് അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത്. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന പാതകളായ കോട്ടയം-എരുമേലി റോഡ്, പൊന്‍കുന്നം-എരുമേലി റോഡ്, ഏറ്റുമാനൂര്‍-മണര്‍കാട് റോഡ്, പാലാ-പൊന്‍കുന്നം റോഡ്, എരുമേലി-പമ്പ റോഡ് എന്നിവ ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതിലും അദ്ദേഹത്തിണ്റ്റെ പ്രതിഷേധം അറിയിച്ചു. റോഡുകളുടെ ശോച്യാവസ്ഥ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: