മുണ്ടക്കയം: മുണ്ടക്കയത്ത് തകര്‍ന്നു കിടക്കുന്ന ഓടകള്‍ സ്ളാബിട്ട് മൂടാത്തതില്‍ പ്രതിക്ഷേധം വ്യാപകമായി. ടൗണില്‍ കൂട്ടിക്കല്‍ റോഡ് ജംഗ്ഷനിലുള്ള ഓട നാട്ടുകാരുടെ നിരന്തര പ്രതിക്ഷേധ സമരങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം സ്ളാബിട്ട് മൂടിയിരുന്നു. എന്നാല്‍ ടൗണിലെ തുറന്നു കിടക്കുന്ന മറ്റ് ഓടകള്‍ ദേശീയപാതാ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇതില്‍ ബസ്റ്റാണ്റ്റ് കവാടത്തിനോട് ചേര്‍ന്ന് ടാക്സി സ്റ്റാണ്റ്റിലേക്കുള്ള വഴിയുടെ ഒരു വശത്തെ തകര്‍ന്നു കിടക്കുന്ന ഓടകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: