ന്യൂദല്‍ഹി: കാര്‍ഷിക ഉത്പന്ന വിതരണത്തിലെ പ്രശ്നങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ പണപ്പെരുപ്പം ഉടന്‍ കുറയുമെന്നാണ് പ്രതീക്ഷയെന്നു കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി. ഉത്പന്ന വിതരണത്തിലെ തടസങ്ങളായിരുന്നു പണപ്പെരുപ്പം ഉയരാനുളള പ്രധാന കാരണം. ഇതു തടയാനുളള എല്ലാ നടപടികളും സര്‍ക്കാര്‍ എടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍- ഡിസംബര്‍ മാസം തന്നെ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷയെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഭക്ഷ്യ വിലപ്പെരുപ്പം ഉയരത്തില്‍ തുടരുന്നതാണ് പണപ്പെരുപ്പം കുറയാത്തതിനുള്ള പ്രധാന കാരണം. ഒക്ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 11.43 ശതമാനമായി ഉയര്‍ന്നിരുന്നു. പച്ചക്കറികളുടെയും പഴങ്ങളുടെയും വില വര്‍ധനയായിരുന്നു കാരണം.
കഴിഞ്ഞ ആഴ്ച നടന്ന പണ-വായ്പാ നയ അവലോകനത്തില്‍ ആര്‍.ബി.ഐ പലിശ നിരക്കുകള്‍ കാല്‍ ശതമാനം വീതം ഉയര്‍ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: