മാല്‍കന്‍ഗിരി: ഒറീസയിലെ മാല്‍കന്‍ഗിരി ജില്ലയില്‍ സുരക്ഷ സൈനികര്‍ മാവോയിസ്റ്റ് ക്യാംപ് തകര്‍ത്തു. മേഖലയില്‍ നിന്നു നിരവധി ആയുധങ്ങളും ലഘുലേഖകളും വീട്ടുപകരണങ്ങളും കണ്ടെടുത്തു.
മാവോയിസ്റ്റ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു ആക്രമണം. ഡിസ്ട്രിക് വോളണ്ടറി ഫോഴ്സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നീ വിഭാഗങ്ങളും തെരച്ചിലില്‍ പങ്കെടുത്തു.
ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പാഡില, കാളിമേല, മത്തിലി, മോത്തു എന്നിവിടങ്ങളിലൂടെ ജില്ലയിലേക്കു നുഴഞ്ഞുകയറുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്നു ഛത്തീസ്ഗഡ്, ആന്ധ്ര അതിര്‍ത്തികളില്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: