ട്രിപ്പോളി: ലിബിയയിലെ നാറ്റോ ദൗത്യം ഇന്ന് അവസാനിച്ചു. ഇതു സംബന്ധിച്ച പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയിരുന്നു. ഏഴുമാസം നീണ്ട ദൗത്യത്തിനു ശേഷമാണു നാറ്റോ ലിബിയ വിടുന്നത്.
സേവനം വര്‍ഷാന്ത്യം വരെയെങ്കിലും തുടരണമെന്നു ലിബിയയിലെ പരിവര്‍ത്തന സമിതി ആവശ്യപ്പെട്ടെങ്കിലും യുഎന്‍ ഇതു തള്ളി. ദൗത്യം ചരിത്ര വിജയമാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്ഡേഴ്സണ് ഫോഗ് റാസ് മുസന്‍ പറഞ്ഞു. ലിബിയന്‍ ജനതയ്ക്കു മേല്‍ മുവാമ്മര്‍ ഗദ്ദാഫിയുടെ സൈന്യം അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്നു നാറ്റോ ഇടപെടലിനു യുഎന്‍ അംഗീകാരം നല്‍കിയത്.
ബ്രിട്ടനാണ് യു.എന്നില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ സാധാരണക്കാരെ നിരായുധീകരിക്കണമെന്ന റഷ്യയുടെ പ്രമേയത്തില്‍ യു.എന്‍ തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: