ഗാസ: തെക്കന്‍ ഗാസ മുനമ്പിലെ റാഫയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പാലസ്തീന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് ജിഹാദികളായ അല്‍ ഖുഡ്സ് സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇസ്രായേലിനു നേരെ നടന്ന റോക്കറ്റ് ആക്രമണത്തിന് ശേഷമായിരുന്നു വ്യോമാക്രമണം നടന്നത്.
ഹമാസും ഇസ്രയേലും തടവുകാരെ കൈമാറിയതിനു ശേഷം ഈ മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. നേരത്തേ പാലസ്തീന് തീവ്രവാദികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലുകാരന് കൊല്ലപ്പെട്ടിരുന്നു. ഗാസ മുനമ്പില്‍ നിന്നുമാണ് ആക്രമണം ഉണ്ടായത്. തെക്കന്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് റോക്കറ്റാക്രമണം നടന്നത്.
തെക്കന്‍ ഇസ്രയേലിലേക്കു 20 റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പോലീസ് അറിയിച്ചു. അഷ്കെലോണ്‍ നഗരത്തിലാണ് ഇസ്രായേല്‍ പൗരന് കൊല്ലപ്പെട്ടത്. നാലു പേര്‍ക്കു പരുക്കേറ്റിരുന്നു. ഇസ്രായേലി ആക്രമണത്തില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയില്‍ നാല് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: