തൃപ്പൂണിത്തുറ: എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ വിലകൂടിയ കാറില്‍ കറങ്ങിനടന്ന് റബ്ബര്‍ ഷീറ്റു ഗോഡൗണുകളും മലഞ്ചരക്കു കടകളും കുത്തിത്തുറന്ന് മോഷണം നടത്തിവന്നിരുന്ന ഇരുമ്പനം മാന്നുള്ളില്‍ ലാലു എന്നു വിളിയ്ക്കുന്ന ജോസിനെ (52) തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. ഇടവേളകളില്‍ സാഹിത്യ സൃഷ്ടികളുടെ രചനക്കും ഇയാള്‍ സമയം കണ്ടെത്താറുണ്ട് ലാലുവിന്റെ കൂട്ടുപ്രതിയായിരുന്ന അട്ട എന്ന വിളിയ്ക്കുന്ന റഹിമിനെ ഒരു മാസം മുമ്പ് തൃപ്പൂണിത്തുറയില്‍ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ സൂചനയെതുടര്‍ന്നാണ് ലാലു പിടിയിലായത്.
മൂവാറ്റുപുഴ നിര്‍മല ആശുപത്രിയ്ക്കു സമീപമുള്ള കാര്വര്ക്ക്ഷോപ്പില് റിപ്പയറിംഗ് കഴിഞ്ഞുകിടന്ന മാരുതി ഓംനി വാന്മോഷ്ടിച്ചായിരുന്നു ഇത്തവണത്തെ മോഷണ പരമ്പര ആരംഭിച്ചത്.
കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറുകളുടെ താഴ് പൊളിയ്ക്കുന്നതില്‍ വിദഗ്ധനായ സഹതടവുകാരന് റഹിമിന്റെ സേവനം കൂടി ഉപയോഗിച്ചായിരുന്നു മോഷണങ്ങള്‍.
ജൂണ്‍ അവസാനത്തോടെ തിരുവാണിയൂരില്‍ റബ്ബര്‍ കടയുടെ താഴ്തിക്കിപ്പൊളിച്ച് കയറി 600 കിലോ റബ്ബര്‍ ഷീറ്റും 200 കിലോ കുരുമുളകും മോഷ്ടിച്ചതും, പാഴൂര്‍ പെട്രോള്‍ പമ്പില്‍ നിന്നും 35 കിലോ തുക്കമുള്ള 7 കാസ്റ്റ് അയേണ്‍ ഷീറ്റ്മോഷ്ടിച്ചതും മൂവാറ്റുപുഴ റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം വക അഞ്ചല്‍പ്പെട്ടിയിലെ ഡിപ്പോയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് 450 കിലോ റബ്ബര്‍ മോഷ്ടിച്ചതും തിരുമാറാടിയില്‍ ഗോഡൗണിന്റെ ഷട്ടര്‍ പൊളിച്ച് 450 കിലോ റബ്ബര്‍ മോഷ്ടിച്ചതും തിരുവാണിയൂരില്‍ ആദ്യം മോഷണം നടത്തിയ കടയില്ത്തന്നെനിന്നും ഷട്ടറിന്റെ ലോക്കുതകര്ത്ത് 400 കിലോറബ്ബര് ഷീറ്റുകള്‍ മോഷ്ടിച്ചതും മംഗലത്തുനടയില്‍ ഒരു കടപൊളിച്ച് 160 കിലോ റബ്ബര്‍ ഷീറ്റ് 3.5 കിലോ കുരുമുളക് 30 കിലോ ജാതിക്ക, രണ്ടേക്കാല്‍ കിലോ ജാതിപത്ര എന്നിവ മോഷ്ടിച്ചതും ലാലുവാണ്. പകല്കാറില് ചുറ്റിനടന്ന് മോഷണത്തിനുപറ്റിയസ്ഥലം കണ്ടുവെച്ചശേഷം രാത്രി കാറുമായി പോയിമോഷണം നടത്തുകയാണ് ഇയാളുടെ രീതി. മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ 2007ല്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടക്കുമ്പോള്‍ പോലീസിനെ കബളിപ്പിച്ച് അവിടെനിന്നും രക്ഷപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്. വിശ്രമസമയം കവിതയും നോവലും രചിയ്ക്കുന്ന ശീലവും ഇയാള്‍ക്കുണ്ട്. എഴുതി പൂര്‍ത്തിയാക്കിയ ഭ്രാന്ത് എന്ന കവിതയും എഴുത്തുതുടങ്ങിയ നോവലും കണ്ടുകിട്ടിയിട്ടുണ്ട്. ഒറാങ്ങ്റോബോ എന്ന യന്ത്രമനുഷ്യനാണത്രെ നോവലിലെ മുഖ്യകഥാപാത്രം. ഹില്‍പാലസ് സിഐ എം.ബൈജു പൗലോസ്, എസ്ഐ പി.ആര്.സന്തോഷ്, എഎസ്ഐമാരായ രാജുനോഹ, പൗലോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: