മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലേക്ക് സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ നടത്തുവാന്‍ കെഎസ്ആര്‍ടിസി തയ്യാറാകണമെന്ന് എഡ്രാക്ക് കൊച്ചി മേഖലാ യോഗം ആവശ്യപ്പെട്ടു. വൈറ്റില മൊബിലിറ്റി ഹബ്ബ് വഴി ദീര്‍ഘദൂര സര്‍വ്വീസുകള്‍ തിരിച്ചുവിടുമ്പോള്‍ പശ്ചിമകൊച്ചിയിലെ യാത്രക്കാരെ ദ്രോഹിക്കുന്നതായി മാറരുത്. പകരം സംവിധാനമായി തോപ്പുംപടി വഴി ഇടക്കൊച്ചി, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളിലേക്ക് സര്‍ക്കുലര്‍ സര്‍വ്വീസ് തുടങ്ങണമെന്ന് എഡ്രാക്ക് കൊച്ചി മേഖലാ യോഗം ആവശ്യപ്പെട്ടു. ബിഒടി പാലത്തിലെ ടോള്മൂലം തിരു-കൊച്ചി സര്‍വ്വീസുകള്‍ തേവരയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നത്, സ്വകാര്യബസ്സുകളെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഇത് തുടരുവാന്‍ അനുവദിക്കുകയില്ലെന്നും യോഗം തീരുമാനിച്ചു. മേഖലാ വൈസ് പ്രസിഡന്റ് വി.എസ്. ഹെന്‍ട്രി അധ്യക്ഷത വഹിച്ചു. ശശിധരന്‍മാസ്റ്റര്‍, പി.എം. സേവ്യര്‍, എഫ്.സി. അരുജ, പി.സി. ഔസേപ്പ് മാസ്റ്റര്‍, സി.കെ. ജോസഫ്, എം.എസ്. ഗിരീഷ്, കെ.പി. മെട്രോക്സ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: