ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെക്കാള്‍ സ്വാധീന ശക്തിയില്‍ മുന്നിലുള്ളതു ബ്രിട്ടീഷ് രാജകുമാരന് വില്യമെന്നു സര്‍വെ. ബ്രീട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും പിന്തള്ളിയാണ് വില്യം ഒന്നാം സ്ഥാനത്തെത്തിയത്.
ആസ്ക് മെന്‍ ഡോട്ട് കോമാണ് സര്‍വെ നടത്തിയത്. രാജകുടുംബത്തെ ജനപ്രിയമാക്കുന്നതില്‍ വില്യം വിജയിച്ചുവെന്നാണ് വായനക്കാരുടെ വിലയിരുത്തലുണ്ടായത്. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്കാര്‍ക്കും ഇത്തരമൊരു കാര്യം സാധിച്ചിരുന്നില്ലെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വില്യമിന്റെ സഹോദരന് ഹാരി രാജകുമാരന് ലിസ്റ്റില്‍ ഇരുപത്തി രണ്ടാം സ്ഥാനത്താണ്.
49 പേരുടെ പട്ടികയില്‍ അവസാന സ്ഥാനമാണ് കാമറൂണിന്. ഫ്രഞ്ച് ഡിജെ ഡേവിഡ് ഗ്വറ്റ രണ്ടും പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നും ഒബാമ പത്താം സ്ഥാനത്തുമാണ്. ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്, ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്, അര്‍ജന്റീനന്‍ ഫുട്ബോളര് ലയണല്‍ മെസി, ബ്രിട്ടീഷ് ഫുട്ബോളര് ഡേവിസ് ബെക്കാം എന്നിവര്‍ പട്ടികയില്‍ ഇടംനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: