കോട്ടയം: വടവാതൂറ്‍ മാലിന്യസംസ്കരണപ്ളാണ്റ്റ് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങാന്‍ കളക്ട്രേറ്റില്‍ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മാലിന്യസംസ്കരണപ്ളാണ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന റാംകി കമ്പനിക്ക് മുനിസിപ്പാലിറ്റി കോടതി നിര്‍ദ്ദേശപ്രകാരം നല്‍കാനുളള ൩൦ ലക്ഷം രൂപ മൂന്നു ഘട്ടമായി ഹൈക്കോടതിയില്‍ കെട്ടിവയ്ക്കും. നവംബര്‍ ൧൫, ഡിസംബര്‍ ൧൫, ജനുവരി ൧൫ എന്നിങ്ങനെയാണ് തുക കെട്ടിവയ്ക്കുക. ലീച്ചെറ്റ് ട്രീറ്റ്മെണ്റ്റ് പ്ളാണ്റ്റ് ജനുവരി ൧൫നകം റാംകി കമ്പനി പൂര്‍ത്തിയാക്കി പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റോടെ പ്രവര്‍ത്തനം തുടങ്ങും. നിലവിലുളള മാലിന്യം ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് മാറ്റുവാന്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി റാംകി കമ്പനി നല്‍കണം. മാലിന്യത്തിണ്റ്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനുളള മാര്‍ഗ്ഗം റാംകി കമ്പനി ചെയ്യണം. നിലവിലുളള പ്ളാണ്റ്റ് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. തരംതിരിച്ച മാലിന്യം മാത്രമേ മുനിസിപ്പാലിറ്റി അവിടെ എത്തിക്കാവൂ. ഇപ്പോള്‍ ചെയ്യുന്ന മാലിന്യസംസ്കരണത്തിനുളള ബില്ല് കമ്പനി നല്കിയാല് ൧൫ ദിവസത്തിനകം മുനിസിപ്പാലിറ്റി പണം നല്‍കണം. നിലവില്‍ വടവാതൂറ്‍ ഡംപിംഗ് യാര്‍ഡിലുളള മാലിന്യം കൂടുതല്‍ ജീവനക്കാരെ ഉപയോഗിച്ച് മുനിസിപ്പിലിറ്റി തരംതിരിച്ച് നല്‍കും. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ്, എഡിഎം ടി.വി.സുഭാഷ്, ആര്‍ഡിഒ ജേക്കബ്, റാംകി കമ്പനി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: