കറുകച്ചാല്‍: ക്വാറികള്‍ സംബന്ധിച്ച് പ്രത്യേകനയം വേണമെന്നാവശ്യപ്പെട്ട് ഉടമകള്‍ നടത്തുന്ന സമരം മൂലം തൊഴിലാളികള്‍ ദുരിതത്തിലായി. അതോടെ നിമ്മാണ പ്രവര്‍ത്തനവും അവതാളത്തിലേക്കു നീങ്ങുന്ന തരത്തിലായി. മഴ മാറി തെളിഞ്ഞതോടെ നിര്‍മ്മാണ മേഖലയ്ക്ക് സജീവമാകേണ്ട സമയത്താണ് ക്വാറി ഉടമകള്‍ സമര രംഗത്തേക്ക് തിരിഞ്ഞത്. തകര്‍ന്നുകിടക്കുന്ന റോഡുകളും സര്‍ക്കാര്‍ സ്വകാര്യ ജോലികളും ഇതോടെ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ക്വാറി ഉടമകള്‍ക്കു പിന്തുണയുമായി ക്രഷര്‍ യൂണിറ്റ് ഉടമകളും സമരം പ്രഖ്യാപിച്ചതോടെ തൊഴിലാളികള്‍ക്കും പണിയില്ലാതായി. ശബരിമല സീസണിനു മുമ്പായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് മെറ്റല്‍ ക്ഷാമം ലഭ്യമല്ലാതാകാനാണ് സാദ്ധ്യത നിര്‍മ്മാണ സാമഗ്രികള്‍ക്കെല്ലാം ഇപ്പോള്‍ തന്നെ ഉയര്‍ന്ന വിലയാണുള്ളത്. മിനിടിപ്പര്‍ കല്ല് ലോഡൊന്നിന് 1500 രൂപ വരെയാണ് ഈടാക്കുന്നത്. അതുപോലെ മണല്‍ ലോഡിന് 18000 രൂപ വരെ കൊടുക്കേണ്ടതായി വരുന്നുണ്ട്. സിമണ്റ്റിനും, കമ്പിക്കും വില ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. തൊഴിലാളിക്ഷാമവും നിര്‍മ്മാണ സാമഗ്രികളുടെ അമിതവിലയും കാരണം നിര്‍മ്മാണമേഖല ഏറ്റവും വലിയ പ്രതിസന്ധിയെയാണു നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: