കൊച്ചി: കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. റോഡുകള്‍ നന്നാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഒരു മാസത്തിനകം റോഡ് നന്നാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ച്ചയായ മഴമൂലം റോഡ് നന്നാക്കാനായില്ലെന്നും മൂന്നു മാസമെങ്കിലും സമയം വേണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
റോഡുകളുടെ അവസ്ഥ സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും അതുകഴിഞ്ഞ ശേഷം സമയം നീട്ടി നല്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: