മംഗലാപുരം: ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ൫൦൦ കാര്‍ട്ടണ്‍ വിദേശ സിഗരറ്റ് ബജ്പെ വിമാനത്താവളത്തില്‍ റവന്യൂ ഇണ്റ്റലിജന്‍സ് ഡയറക്ടറേറ്റ് അധികൃതര്‍ പിടികൂടി. പിടികൂടിയ സിഗരറ്റുകള്‍ക്ക് ഏഴു ലക്ഷം രൂപ വില വരും. സിഗരറ്റ് കടത്തിയ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ ഡിആര്‍ഐ പിടികൂടി. തളങ്കര സ്വദേശി അബ്ദുള്‍ സത്താര്‍ (4൦), ഉപ്പളയിലെ മൊയ്തീന് മൂസ, ഇടനീര്‍ സ്വദേശി എന്‍.ഇ.അബ്ദുള്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. രാവിലെ ൯ മണിക്ക് അബുദാബിയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലാണ് മൂന്ന് പേരും സിഗരറ്റുമായി എത്തിയത്. ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ രഹസ്യമായി നിര്‍മ്മിക്കുന്ന മയക്ക് സിഗരറ്റാണ് ഇവര്‍ കടത്തിയത്. കത്തിച്ചു പുകച്ചു കഴിഞ്ഞാല്‍ കഞ്ചാവിണ്റ്റെ ലഹരി അനുഭവപ്പെടുന്ന മയക്കുസിഗരറ്റിന് 7 ലക്ഷം രൂപ വില വരും. പിടിച്ചെടുത്ത സിഗരറ്റും പ്രതികളെയും ഡി.ആര്.ഐ എയര്‍പോര്‍ട്ട് കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: