ട്രിപ്പോളി: ലിബിയയില്‍ മുവാമര്‍ ഗദ്ദാഫിയുടെ ശക്തികേന്ദ്രമായ സദാ നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തന സമിതി അറിയിച്ചു. അതേസമയം മറ്റൊരു തന്ത്രപ്രധാന മേഖലയായ ബാനിവാലിദില്‍ ശക്തമായ പോരാട്ടം തുടരുകയാണ്.
ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തില്‍ വിമതര്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. അല്‍ ജഫ്രയിലും ഹണിലും നടന്ന ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായാണ് സൂചന. ലിബിയയ്ക്ക് മേലുള്ള ആക്രമണം 90 ദിവസത്തേയ്ക്ക് കൂടി തുടരാന്‍ നാറ്റോ തീരുമാനിച്ചു. എന്നാല്‍ ലിബിയയില്‍ പത്ത് ദിവസത്തിനകം പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി മെഹ്മൂദ് ജിബ്രില്‍ പറഞ്ഞു.
ഗദ്ദാഫി അനുകൂലികളെ തുടച്ചു നീക്കി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നും ജിബ്രില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: