കൊച്ചി: കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ യാക്കോബായ സഭയുടെ ഹര്‍ജി ഹൈക്കോടതി ഈ മാസം 30ന് പരിഗണിക്കാനായി മാറ്റി.
ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, സി.ടി.രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കാനും ഉത്തരവിട്ടു.
ഹൈക്കോടതിയുടെ നിയന്ത്രണത്തിലുളള മീഡിയേഷന് സെന്റര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജമായിരുന്നെന്ന റിപ്പോര്‍ട്ടും കോടതി റെക്കോഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: