ധ്യാനം ഒരു കണ്ണാടിയാണ്. ഏറ്റവും വിശ്വസനീയമായ ഒന്ന്. ധ്യാനത്തിലേക്ക് കടന്നുചെല്ലുന്ന ഏതൊരാളും തന്നെത്തന്നെ അഭിമുഖീകരിക്കുവാനുള്ള സാഹസത്തിന് തുനിയുകയാണ്.
ധ്യാനദര്‍പ്പണം ഒരിക്കലും നുണപറയുന്നില്ല. അത് ഒരിക്കലും മുഖസ്തുതി പറയുന്നുമില്ല. അത് പക്ഷപാതരഹിതവും നിഷ്കളങ്കവുമാണ്. അത് യാതൊന്നിനെയും പ്രക്ഷേപിക്കുന്നുമില്ല. അത് വളരെ വിശ്വസനീയമായിട്ടുള്ള, നിങ്ങളുടെ യാഥാര്‍ത്ഥവും മൗലികവുമായിട്ടുള്ള മുഖത്തെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നാമൊരിക്കലും ലോകത്തിന് മുമ്പില്‍ പ്രദര്ശിപ്പിച്ചിട്ടല്ലാത്ത മുഖത്തെ, നാം തന്നെ മറന്നുപോയിട്ടുള്ള നമ്മുടെ മുഖത്തെ, അതുകൊണ്ടുതന്നെ ആദ്യം കാണുമ്പോള്‍ നിങ്ങള്‍ക്കുതന്നെ തിരിച്ചറിയാന്‍ കഴിയാതിരിക്കാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ അതില്‍ നിന്നും രക്ഷപ്പെടാതിരിക്കുക, അഭിമുഖീകരിക്കുക തന്നെ ചെയ്യുക. നിങ്ങളെതിനെ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യും. അകത്തേക്കുള്ള യാത്രയിലെ ധൈര്യത്തിന്റെ ആദ്യത്തെ മാറ്റുരക്കലാണീ അഭിമുഖീകരണം. അതിനാല്‍ അതുണ്ടാവുമ്പോള്‍ ആനന്ദിക്കുകയും അനുഗ്രഹിക്കപ്പെടുന്നുവെന്നറിയുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: