വാഷിംഗ്ടണ്‍: ഇന്ത്യ, ചൈന, ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ലോകത്തെ ഏറ്റവും കൂടുതല്‍ നഗരവല്‍ക്കരണം നടക്കുന്നതെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. നഗരവല്‍ക്കരണം ജനസംഖ്യയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വികസിതമാകുന്ന ഇന്ത്യയെപ്പോലുള്ള പ്രദേശങ്ങള്‍ക്ക് കൂടുതല്‍ ബാധകമാവുമെന്നും പഠനം തുടരുന്നു. ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെടുന്ന പ്രതിഭാസം ലോകത്ത് സാധാരണമാണെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യയും ചൈനയും ആഫ്രിക്കയും മുന്‍പന്തിയില്‍ നില്ക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.
പഠനം നടത്തിയ ഗില്നാര്ലിന്റെ അഭിപ്രായത്തില്‍ 2030ഓടെ വികസിതമാകുന്ന നഗരങ്ങള്‍ ഒന്നായിച്ചേര്ത്താല് മംഗോളിയയുടെ വലിപ്പത്തില്‍ 5 ലക്ഷം സ്ക്വയര്‍ മെയിലുള്ള പ്രദേശമാകും. യേല്‍, സ്റ്റാന്‍ഫോര്‍ഡ്, അരിസോണ എന്നിവയില്‍ നിന്നായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.
1970 മുതല്‍ 2000 വരെയുള്ള 30 കൊല്ലമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. വികസിത രാജ്യങ്ങളാണ് ഇതിന് വിധേയമാക്കിയതെന്നും ടീമംഗങ്ങള്‍ അറിയിച്ചു. 2030ഓടെ 1.47 ബില്യണ്‍ ജനങ്ങള്‍ കൂടുതലായി ഉണ്ടാവുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പുനല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: