കോഴിക്കോട്: ഈ വര്‍ഷത്തെ ആത്മീയാചാര്യ പുരസ്ക്കാരത്തിന് കൊയിലാണ്ടി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സുപ്രഭാനന്ദജി മഹാരാജിനെ തെരഞ്ഞെടുത്തു. വടക്കില്ലത്ത് ശ്രീ പരദേവതാ ക്ഷേത്രം മുഖ്യരക്ഷാധികാരിയും ഡി.ഐ.ജി.എസ്. ശ്രീജിത്തിന്റെ മാതാവുമായ എസ്.കെ. സുഭദ്രാമ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. സപ്തംബര്‍ 25 ന് വടക്കില്ലത്ത് ക്ഷേത്രപരിസരത്ത് നടക്കുന്ന ചടങ്ങില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: