ബീജിംഗ്: പുതിയ 1000 മെഗാവാട്ട് ആണവവൈദ്യുതനിലയം നിര്‍മിക്കാന്‍ പാക്കിസ്ഥാന് ചൈനീസ് സാങ്കേതിക സഹായം തേടുന്നു. മൂന്നാം തലമുറയില്‍പ്പെട്ട ആണവ സാങ്കേതികവിദ്യക്കായി പാക്കിസ്ഥാന് ചൈനീസ് കമ്പനികളുമായി ചര്‍ച്ചയിലാണെന്ന് പാക് ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ചാഞ്ചസ് ഖാന് ജമാലി അറിയിച്ചു. ലോക സാമ്പത്തിക കാര്യ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി ചൈനീസ് ഡെയിലിക്കു നല്കിയ അഭിമുഖത്തിലാണ് ഈ സാങ്കേതിക വിദ്യ ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന് കരസ്ഥമാക്കുമെന്ന് പ്രഖ്യാപിച്ചത്. 300 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടാം തലമുറയില്‍പ്പെട്ട രണ്ടു ആണവ ജനറേറ്ററുകളുണ്ടാക്കാന് ചൈന മുമ്പ് പാക്കിസ്ഥാനെ സഹായിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ചഷ്മ ആണവനിലയത്തിലാണ് ഈ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്.
ഇനിയും രണ്ടു പ്ലാന്റുകളുടെ നിര്മാണത്തില്ക്കൂടി പാക്കിസ്ഥാനുമായി സഹകരിക്കാന്‍ ചൈന തയ്യാറാവുന്നു. അന്ന് രാഷ്ട്ര സുരക്ഷാ അസോസിയേഷന്റെ മേല്‍നോട്ടത്തിലാവും ചൈന നിര്‍മിക്കുക. എന്നാല്‍ ഇപ്പോള്‍ പുതിയ സാങ്കേതിക വിദ്യ തങ്ങളുടെ 1000 മെഗാവാട്ട് ആണവ വൈദ്യുതനിലയത്തിലേക്ക് എത്തിക്കുകയും മറ്റു പുതിയവ സ്ഥാപിക്കുകയും ചെയ്യുക എന്ന ഭാരംകൂടി ചൈനക്ക് ഏറ്റെടുക്കേണ്ടിവരുന്ന ചൈന ഇപ്പോള്‍ മൂന്നാംതലമുറ ആണവവൈദ്യുത ജനറേറ്റര്‍ ആയ സിഎപി 1400 വെസ്റ്റിംഗ് ഹൗസില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ നിര്‍മാണം ജപ്പാനിലെ ഫുക്കുഷിവേ എന്ന ആണവ വൈദ്യുതനിലയത്തില്‍ സുനാമിമൂലം ഉണ്ടായ തകര്‍ച്ചയും അണുവികിരണവും മൂലം അത്തരം സുരക്ഷാ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് നീണ്ടുപോയിരുന്നു. ജപ്പാനിലെ ഫുക്കുഷിവോ ആണവനിലയത്തിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം വൈദ്യുതിനിലയങ്ങള്‍ അനുവദിക്കേണ്ടെന്നും നിലവിലുള്ളവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: