കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവായ എന്‍.കെ അബ്ദുള്‍ അസീസും കുഞ്ഞാലിക്കുട്ടിയുടെ തന്നെ ബന്ധുവായ കെ.എ.റൗഫും പരാതി നല്കി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഇരുവരും നേരിട്ട് എത്തി പരാതി നല്‍കിയത്. തങ്ങളെ വകവരുത്തുമെന്നു തിരുവനന്തപുരത്തു വാര്‍ത്തസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പരാമര്‍ശം നടത്തിയെന്നാണു പരാതി.
ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്നും ഇരുവരും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: