ടോക്യോ: മൂന്നു ദിവസമായി ടോക്കിയോയില്‍ നടന്നുവന്ന ഇന്തോ-ജപ്പാന് ആഗോള ഉച്ചകോടി സമാപിച്ചു. സാമ്പത്തിക-വ്യാപാരമേഖലയില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് വളരെ പ്രധാന്യം കല്‍പ്പിക്കുന്നതായി ജപ്പാന് പ്രധാനമന്ത്രി യോഗി ഹിതോ നോഡ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു.
ദല്‍ഹി-മുംബൈ കോറിഡോര്‍, അടിസ്ഥാന സൗകര്യമേഖല, ഊര്‍ജ്ജം, കൃഷി, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉച്ചകോടിയില്‍ ധാരണ ഉണ്ടായതായി സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
ഉച്ചകോടിയില്‍ മുന്‍ ജാപ്പനീസ് പ്രധാനമന്ത്രിമാരായ യോഹിറോ മോറി, യുക്തിയോ ഹട്ടോയാമയും, നേപ്പാളില്‍ നിന്നും മുന്‍പ്രധാനമന്ത്രി മാധവ് കുമാറും, ഇന്ത്യയില്‍ നിന്നും ഹരിയാന മുഖ്യമന്ത്രി ഭുപിന്ദര്‍ സിങ് ഹുഡ, സാം പിട്രോഡ, ആസൂത്രണ മന്ത്രി കെ.സി.ജോസഫ്, ദല്‍ഹി വ്യവസായ മന്ത്രി രമാകാന്ത ഗോസാമി, ഹരിയാന മന്ത്രി സുര്ജെപാല, മുന്‍ കേന്ദ്രമന്ത്രി സോംപാല്ശാസ്ത്രി, റോയിപോള്‍, അമിതാഭ് കാന്ത് എന്നിവരും വ്യവസായ പ്രമുഖരായ മുകേഷ് അമ്പാനി, ഹരി.എസ്.ഭാരതീയ, പ്രഹ്ളാദ് കാക്കര്‍, രാകേഷ് മിത്തല്‍ തുടങ്ങി 100 പേരടങ്ങുന്ന വ്യവസായ പ്രതിനിധി സംഘവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: