കോട്ടയം: മണിമല കടയനിക്കാട് കള്ളിക്കല്‍ ഗോപകുമാര്‍ വധക്കേസിലെ ഒന്നാം പ്രതി ബിനുരാജ് അബ്കാരി കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ഭാര്യയുടെ മൊഴി. അറുപതു ദിവസത്തോളം ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ ലേഖ കോടതിയില്‍ നല്കിയ മൊഴിയില്‍ പറയുന്നു. ഇന്നലെ നടന്ന ക്രോസ് വിസ്താരത്തിലാണ് ലേഖ ഇക്കാര്യം പറഞ്ഞത്. അതേ സമയം പ്രോസിക്യൂഷന് ഭാഗത്തെ മൊഴിയെടുക്കലില്‍ നേരത്തേ പറഞ്ഞതിനു വിപരീതമായി മൊഴി രേഖപ്പെടുത്തിയതോടെ ലേഖ ഉള്‍പ്പെടെ മൂന്നു പേര് പ്രതിഭാഗം ചേര്‍ന്നതായി കോടതി കണ്ടെത്തി. മറ്റൊരു പ്രതിയും കൊല്ലപ്പെട്ട ഗോപകുമാറിണ്റ്റെ സഹോദരനുമായ ഉണ്ണികൃഷ്ണണ്റ്റെ പണമിടപാട് സ്ഥാപനത്തിനു വേണ്ടി വാഹനം പിടിച്ചെടുക്കാന്‍ ബിനുരാജ് പോയിരുന്നുവെന്നാണ് ആദ്യം മൊഴി നല്‍കിയത്. ഇത് ലേഖ കോടതിയില്‍ നിഷേധിച്ചു. രണ്ടാം പ്രതി ഉണ്ണികൃഷ്ണണ്റ്റെ വീട്ടില്‍ ജോലിക്കു നിന്ന ചെല്ലമ്മ, ഉണ്ണികൃഷ്ണണ്റ്റെ സുഹൃത്തും ഡ്രൈവറുമായ വിനോദ്കുമാര്‍ എന്നിവരും കൂറുമാറി പ്രതിഭാഗം ചേര്‍ന്നതായി കോടതി കണ്ടെത്തി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.പി. പ്രസന്നകുമാരി മുമ്പാകെയാണ് വിസ്താരം നടക്കുന്നത്. കേസിലെ രണ്ടാംപ്രതി ഉണ്ണിക്കൃഷ്ണണ്റ്റെ വീട്ടിലെ ജോലിക്കാരിയായ ചെല്ലമ്മ 2007 നവംബര്‍ 30നു രാത്രി 7.30 നു ഉണ്ണിക്കൃഷ്ണനു മൊബൈല്‍ ഫോണ്‍ സന്ദേശം വന്നതായും ഇതേത്തുടര്‍ന്നു മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്നതു കണ്ടതായും പോലീസിനുമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇക്കാര്യം കോടതിയില്നിഷേധിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ആര്.വിക്രമന് നായര്‍, അഡ്വ. ജിതേഷ് കെ. ബാബു, അഡ്വ. മനു ലാല്‍, അഡ്വ.അഭിലാഷ് ചന്ദ്രന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: