ആത്മസ്വാതന്ത്ര്യമെന്ന ഈ അനുഗൃഹീതാവസ്ഥ പാപിക്കുന്നതിനില് നിന്ന് മനുഷ്യനെ തടയുന്നതെന്താണ്? അജ്ഞാനമാണ്. അതിന്റെ സ്വഭാവമെന്തെന്ന് തര്‍ക്കമുണ്ടെങ്കിലും മനുഷ്യന്റെ ബന്ധകാരണമെന്ന് എല്ലാ ഭാരതീയദര്‍ശനങ്ങളും സമ്മതിക്കുന്നു. അദ്വൈതവേദാന്തം പറയുന്നത് മായ എന്ന് പറയുന്ന അനാദിയായ പ്രപഞ്ചവ്യാപകമായ അജ്ഞാനമുണ്ടെന്നാണ്. മേഘം സൂര്യനെ മറയ്ക്കുന്നതുപോലെ അത് ബ്രഹ്മമെന്ന സത്യത്തെ മറക്കുന്നു. എന്നുതന്നെയല്ല, ഈ മായ അനന്തജീവിവര്ഗങ്ങളുള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. തല്‍ഫലമായി, തന്റെ യഥാര്‍ത്ഥരൂപം ബ്രഹ്മമാണെന്ന് മനുഷ്യനറിയുന്നില്ല. നമ്മുടെ നിലനില്പിന്റെ ഈ കേന്ദ്രതത്ത്വമറിയാത്തതുകൊണ്ടാണ് എല്ലാ ദുഃഖവും തിന്മയും ഭേദവും. ജ്ഞാനംകൊണ്ടുമാത്രമേ അനാദിയായ ഈ അജ്ഞാനത്തെ നശിപ്പിക്കാനാവൂ എന്നും വേദാന്തം പറയുന്നു. യഥാര്‍ത്ഥമായ ജ്ഞാനലാഭം-കേവല സച്ചിദാനന്ദമായ ബ്രഹ്മം തന്നെയാണ് നാമെന്ന ജ്ഞാനം – ആണ്. വേദാനന്തത്തിലെ അദ്ധ്യാത്മിജീവിതം. വേദാനന്തത്തിലെ ദ്വൈതസമ്പ്രദായങ്ങളിലും ജീവാത്മാവ് ഈശ്വനോട് സരൂപമാണെന്ന് കരുതപ്പെടുന്നു. ശരീരബദ്ധനാവുന്ന ജീവന്റെ ജ്ഞാനം സങ്കുചിതമായിത്തീരുന്നു എന്ന് ദ്വൈതവേദാന്തികള് കരുതുന്നു. അതുകാരണം സ്വസ്വരൂപവും ഈശ്വരസ്വരൂപവും അറിയാതാവുന്നു. സാധനകൊണ്ടും ഈശ്വരകാരുണ്യം കൊണ്ടും ജീവന് വികസിക്കുകയും കൂടുതല്‍ കൂടുതലായി യഥാര്‍ത്ഥജ്ഞാനം സമ്പാദിക്കുകയും ചെയ്യുന്നു.
അങ്ങനെ, ജ്ഞാനമാണ് ജീവാത്മാവിന്റെ സ്വരൂപമെന്ന് എല്ലാ വേദാന്തസമ്പ്രദായങ്ങളും വിശ്വസിക്കുന്നു. അദ്വൈതമതപ്രകാരം അത് മായയാല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു; ദ്വൈതമതപ്രകാരം അത് സങ്കുചിതമായിരിക്കുന്നു – ഇതേ വ്യത്യാസമുള്ള. ഈ ജ്ഞാനം വീണ്ടെടുത്ത് അതിനെ പ്രകാശിപ്പിക്കാനുള്ള പ്രയത്നമാണ് അദ്ധ്യാത്മജീവിതം. അതുകൊണ്ടാണ് വിവേകാനന്ദസ്വാമികള്‍ മതത്തെ ‘മനുഷ്യനില്‍ നൈസര്‍ഗ്ഗികമായുള്ള ദിവ്യത്വത്തെ പ്രകാശിപ്പിക്കല്‍’ എന്ന് നിര്‍വ്വചിച്ചത്. വ്യക്തമായ വാക്കുകളില്‍ അദ്ദേഹം മതത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു.
‘ഓരോ ജീവനും പ്രകൃത്യാ ദിവ്യമാണ്. ബാഹ്യാഭ്യന്തരപ്രകൃതികളെ നിയന്ത്രിച്ച് ഈ ആന്തരദിവ്യത്വത്തെ പ്രകാശിപ്പിക്കുകയാണ് ലക്ഷ്യം. കര്‍മ്മംകൊണ്ടോ ഭക്തകൊണ്ടേ ചിത്തവൃത്തിനിരോധം കൊണ്ടോ ജ്ഞാനം കൊണ്ടോ – ഇവ ഒന്നോ ഒന്നിലധികമോ, എല്ലാം ചേര്‍ന്നോ ഉപയോഗിച്ച് – ഇതുചെയ്യുക. ഇതുതന്നെയാണ് മതം. സിദ്ധാന്തങ്ങളും ആചാരകര്‍മ്മങ്ങളും ഗ്രന്ഥങ്ങളും ക്ഷേത്രങ്ങളും രൂപങ്ങളുമെല്ലാം രണ്ടാമതുമാത്രം വരുന്ന വിശദാംശങ്ങളാണ്.’
മനുഷ്യന്റെ പ്രധാനജീവിതകര്ത്തവും തന്റെ അന്തര്ലീനദിവ്യത്വത്തെ വ്യക്തമാക്കുകയാണ്. അങ്ങനെ, ജ്ഞാനം അഥവാ പ്രത്യക്ഷാനുഭവമാണ്. ഹിന്ദുമതത്തില്‍ അദ്ധ്യാത്മജീവിതത്തില്‍
ഊരകല്ല്. ഈ അതീന്ദ്രിയജ്ഞാനം സാധനകൊണ്ടോ ഈശ്വരകൃപകൊണ്ടോ ഒന്നും കൊണ്ടോ പ്രാപിക്കാം; എന്നാല്‍ സ്വസ്വരൂപം പ്രത്യക്ഷമായനുഭവിക്കാതെ അഥവാ സാക്ഷാത്കരിക്കാതെ ജീവിതലക്ഷ്യമായ പൂര്‍ണസ്വാതന്ത്ര്യവും ആനന്ദവും അനുഭവിക്കാന്‍ അനുഭവിക്കാന്‍ സാധ്യമല്ല. ഹിന്ദുമതത്തിലെ യോഗങ്ങള്‍ – സാധനാപദ്ധതികള്‍ – എല്ലാം ഈ പ്രത്യക്ഷാനുഭൂമി നേടാനുള്ള വഴികളാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: