ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ വീശിയ ടലാസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 57 പേരെ കാണാതായിട്ടുണ്ട്. ജപ്പാനിലെ നാര, വകയാമ എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു.
ഏഴു വര്‍ഷത്തിനിടെ ജപ്പാനില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. വെളളപ്പൊക്കവും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. നാചികാത്സൂറ, തനാബെ, ഷിംഗു, ഹിഡകാഗവ എന്നിവിടങ്ങളില്‍ 4,702 കുടുംബങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: