നാം ഈശ്വരീയതയ്ക്കു ധാരാളം ധനം ഉപയോഗിക്കുന്നു. മന:ശ്ശേഷിയും കര്‍മ്മശേഷിയും ഉപയോഗിക്കുന്നു. എന്നിട്ടും നാം തത്വബോധമില്ലാത്തവരും അസംഘടിതരുമായി കാണപ്പെടുന്നു.
എന്തുകൊണ്ട്? ക്ഷേത്രാരാധനയും ഉത്സവാദി ആഘോഷങ്ങളും തീര്‍ത്ഥയാത്രകളും മാത്രം നമ്മെ തത്വജ്ഞാനികളും സംഘടിതരുമാക്കുന്നില്ല. കര്‍മ്മമണ്ഡലം കുറച്ചുകൂടി ആധുനികവല്ക്കരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
“സംഘ ബലാ കലിയുഗേ’ എന്നാണല്ലോ ചൊല്ല്.അതുകൊണ്ട് സംഘടിതരാവാന്‍ ചെയ്യേണ്ടതെന്തെന്ന് ചിന്തിക്കേണ്ടതുണ്ട്. സമീപസംഭവങ്ങള്ക്കുനേരെ അന്ധതനടിക്കാതിരുന്നാല് പലതും മനസ്സിലാവും. പാരമ്പര്യമായി നാം അനുവര്‍ത്തിച്ചുവരുന്ന ചില സമ്പ്രദായങ്ങള്‍ മാറ്റം കാംക്ഷിക്കുന്നു.
ആദ്യമായി ശബരിമലയാത്രയെക്കുറിച്ചാവാം. ഈ ലേഖകന്‍ ഒരു അയ്യപ്പവിരോധി അല്ല എന്നു പറഞ്ഞുകൊള്ളട്ടെ.
നമ്മുടെ നാട്ടില്‍ ധാരാളം അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊക്കെ ദര്‍ശനവും നടത്താറുണ്ട്. നല്ലത്. ശബരിമലയാത്രയ്ക്കും അതിനോടനുബന്ധിച്ച് പലരും വിളക്കുപൂജയും നടത്താറുണ്ട്. കൂടാതെ ഭേഗവിളക്കെന്ന പേരില്‍ പണം പിരിച്ചു വലിയ വിളക്കു പൂജയും അന്നദാനവും നടത്തുന്നു. ഇത്തരം ഓരോ പരിപാടിക്കും നാലും അഞ്ചും ലക്ഷം രൂപ ചിലവുവരുന്നു.. സംഖ്യയില്‍ ഏറ്റക്കുറച്ചിലുണ്ടാവാം.
ഇത്തരം സംഭവങ്ങള്‍ നമ്മുടെ സ്വഭാവരൂപത്തിലോ മാനസികാവസ്ഥയിലോ എന്തെങ്കിലും മാറ്റം ഉണ്ടാക്കുന്നുണ്ടോ?
മുപ്പതും നാല്പതും വര്‍ഷം ശബരീയാത്ര നടത്തിയ വ്യക്തിയുടെയും ഒരിക്കലും യാത്ര നടത്താത്ത വ്യക്തിയുടെയും സ്വഭാവത്തിനും ഒരു വ്യത്യാസവുമില്ല. മാലയിട്ടു വ്രതം നോറ്റു ശബരീയാത്ര നടത്തിയ വ്യക്തിയും മാലയിടുന്നതിനുമുമ്പുള്ള വ്യക്തിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
‘തീര്‍ക്കുന്നതാണത്രേ വ്രതം. നാം ചെയ്തുപോയ പാപങ്ങളെ തീര്‍ക്കുന്നത്.അങ്ങിനെ സംഭവിച്ചതായി തീര്ത്ഥയാത3 കഴിഞ്ഞെത്തിയവരുടെ സ്വഭാവം തെളിയിക്കുന്നില്ല.
കാശിയിലും ഗയയിലും ബലിതര്‍പ്പണം ചെയ്തപ്പോള്‍ പൂജാരി (പണ്ഡ) പറഞ്ഞുള്ളവരെ കഴിച്ചിരുന്ന പഴങ്ങളില്‍ ഒന്നും ഇനി കഴിക്കില്ല എന്ന പ്രതിജ്ഞ എടുക്കണമെന്ന്. ഇതിന്റെ അന്തരാര്‍ത്ഥം ആരാഞ്ഞപ്പോള്‍ നിങ്ങളിലെ ഒരു ദുര്‍ഗ്ഗുണം ഒഴിവാക്കണം എന്നതാണ് ലക്ഷ്യം. പക്ഷേ അതാരും അനുസരിക്കാത്തതുകൊണ്ട് സാങ്കേതികമായി ഞങ്ങളിതു ചെയ്യിക്കുന്നു.
നോക്കൂ എത്ര മഹത്തായ ഒരാദര്ശമാണിതിന്റെ പിന്നിലുള്ളത്. അതിനു തീര്‍ത്ഥാടകരെന്ന പേരിലെത്തുന്നവള് വഴങ്ങാതെവന്നപ്പോള്‍ സ്വഭാവശുദ്ധി ലക്ഷ്യം വച്ചുതുടങ്ങിയ പ്രവൃത്തി എവിടെയെത്തി? പഴം ഉപേക്ഷിച്ചതുകൊണ്ടെന്തുഗുണം.
ശബരിയാത്ര കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകര്‍ ഓരോ ദര്‍ശനം കഴിഞ്ഞു മലയിറങ്ങുമ്പോള്‍ തങ്ങളിലുള്ള ഓരോ ദുര്‍ഗ്ഗുണം ഉപേക്ഷിച്ചതായി പ്രതിജ്ഞ എടുക്കുകയും അതു പാലിക്കുകയും ചെയ്തിരുന്നു എങ്കില്‍ മുപ്പതും നാല്പതും വര്‍ഷം മലകയറിയ വ്യക്തി എന്തുമാത്രം ശുദ്ധനായിത്തീര്ന്നിരിക്കും.
ഓരോ ദുര്‍ഗ്ഗുണം നമ്മില്‍ നിന്നു മാറുമ്പോഴും ദുര്‍ഗ്ഗുണം തമ്മില്ക്കുടിയിരുത്തേണ്ടതു ഓരോ സദ്ഗുണം സ്ഥാനം പിടിക്കുന്നു. അങ്ങനെ നാം മാലിന്യമുക്തമനസ്സിന്റെ ഉടമസ്ഥരാവുകയും അയ്യപ്പനു തുല്യമായില്ലെങ്കിലും അയ്യപ്പനോടു ഒരുചുവടെങ്കിലും അടുക്കുന്നവരായി ഭവിക്കുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ തീര്‍ത്ഥയാത്രയില്‍ ലക്ഷ്യമാക്കേണ്ടതു ഈ തത്വമല്ലേ? കറുത്ത വസ്ത്രവും വളര്‍ത്തിയ താടിയും മുടിയും തീര്ത്ഥയാത്രികന്റെ രക്ഷാകവചമാണ്. അതു മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥനാക്കുന്നു. കാവി സന്യാസിയെ ഗൃഹസ്ഥനില്നിന്നു വേല്രിച്ചുകാട്ടുന്നതുപോലെ.
ഭാസ്ക്കരന്‍ മാസ്റ്റര്‍ നാട്ടിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: