കറാച്ചി: ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന് വാര്‍ത്താവിതരണ അതോറിറ്റി രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നവരോട് ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ നല്കി.
തീവ്രവാദികള്‍ പരസ്പരം ആശയവിനിമയം ഇന്റര്‍നെറ്റിലൂടെ നടത്തുന്നത് തടയാനാണ് പുതിയ നിയന്ത്രണം. സ്വകാര്യ നെറ്റ്വര്ക്കുകള് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ചാല്‍ മാത്രമേ ഇത് പ്രാബല്യത്തില്‍ വരുത്താനാകൂ എന്ന് പാക്കിസ്ഥാന് ടെലി കമ്മ്യൂണിക്കേഷന്‍ വക്താവ് അറിയിച്ചതായി എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വകാര്യ നെറ്റ്വര്‍ക്കുകളിലൂടെ രണ്ട് ഉപഭോക്താക്കള്‍ക്ക് മൂന്നാമതൊരാളറിയാതെ വിവരങ്ങള്‍ കൈമാറാനാകും. രാജ്യത്തെ വെബ്സൈറ്റുകള്‍ തടഞ്ഞുകൊണ്ട് പാക്കിസ്ഥാന് ടെലികമ്മ്യൂണിക്കേഷന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. കഴിഞ്ഞ ജൂലൈ മുതല്‍ റോളിങ്ങ്സ്റ്റോണ് എന്ന പോപ്പ് സാംസ്ക്കാരിക രാഷ്ട്രീയ മാസികയുടെ വെബ്സൈറ്റ് പാക്കിസ്ഥാനില്‍ നിരോധിച്ചിരുന്നു.
ഇത് സ്ഥിരീകരിച്ച ടെലികമ്മ്യൂണിക്കേഷന്‍സ് വക്താവ് കാരണമൊന്നും അറിയില്ലെന്ന് വെളിപ്പെടുത്തി ഇസ്ലാമാബാദിലെ ഇന്റര്‍നെറ്റ് നല്കുന്ന കമ്പനിയിലെ ഒരാള്‍ നല്കിയ വിവരപ്രകാരം റോളിങ്ങ്സ്റ്റോണ് സൈറ്റില്‍ മാത്തൈബി എന്ന എഴുത്തുകാരന്റെ ബ്ലോഗ് തടയാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്ന് അറിയിച്ചു. ഇങ്ങനെ ഒരു പ്രത്യേക ഇനം മാത്രം ഒഴിവാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുമൂലം മുഴുവന്‍ സൈറ്റും തടയുകയാണ് ചെയ്യപ്പെടുന്നത്. പാക്കിസ്ഥാന് അമേരിക്കയോടൊപ്പം സൈനിക ചെലവുകള്‍ നിര്‍വഹിക്കുന്നു എന്ന ന്യൂയോര്‍ക്ക് ടൈംസിലെ തോമസ് ഫ്രൈഡ്മാന്റെ ഒരു ലേഖനം സൈറ്റില്‍ വന്നതും വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: