കോട്ടയം: ആതുരാശ്രമം മഠാധിപതിയായിരുന്ന ആതുരതദാസ് സ്വാമികളുടെ മഹാസമാധിയോടനുബന്ധിച്ചുള്ള മണ്ഡലപൂജാ സമര്‍പ്പണവും, സപ്താഹയജ്ഞവും യതിപൂജയും ആതുരാശ്രമത്തില്‍ നടന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക് ഹരിനാമകീര്ത്തനത്തോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. രാവിലെ ൧൦ മുതല്‍ വാഴൂറ്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആതുരദാസ് സ്വാമികളുടെ മഹാസമാധിയില്‍ മണ്ഡലപൂജാ സമര്‍പ്പണവും ഗുരുപൂജയും നടന്നു. ആതുരാശ്രമത്തില്‍ ഇന്നലെ നടന്ന യതിപൂജയില്‍ സ്വാര്‍ത്ഥചിന്ത വെടിഞ്ഞ് മാനവസേവ ചെയ്യുന്ന ഒറ്റപ്പെട്ട അവധൂതരും സംഘടിത ആശ്രമങ്ങളുടെ പ്രതിനിദികളായ സന്യാസിമാരും, ഒറ്റപ്പെട്ട് ഊരുചുറ്റുന്നവരുമായ വിവിധ ആചാരങ്ങളനുഷ്ടിക്കുന്ന യതിവര്യന്മാര് എത്തിയിരുന്നു. ഭാരതത്തിണ്റ്റെ നാനാ ഭാഗത്തുനിന്നും എത്തിയ നൂറുകണക്കിന് കാഷായധാരികളായ യതിവര്യന്മാരുടെ സാന്നിദ്ധ്യം ഇന്നലെ ആതുരാശ്രമാങ്കണത്തെ കാവിമയമാക്കി. ശിവഗിരിമഠം, ശ്രീരാമകൃഷ്ണാശ്രമം, വിവേകാനന്ദാശ്രമം, ശങ്കരാചാര്യശ്രമം തുടങ്ങി വിവിധ ആശ്രമങ്ങളില്‍നിന്നുള്ള സന്ന്യാസി ശ്രേഷ്ഠന്മാരും യതിപൂജാ ചടങ്ങിനെത്തിയിരുന്നു. സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും, വിദ്യാര്‍ത്ഥികളും, നാട്ടുകാരും ഉള്‍പ്പെട്ട ചടങ്ങിനെത്തിയവര്‍ക്ക് സന്യാസിമാരുടെ സാന്നിദ്ധ്യം ചൈതന്യത്തിണ്റ്റെ അളവ് ശിവതുല്യമായി പൂജിക്കാന്‍ കിട്ടുന്ന അപൂര്‍വ്വ നിമിഷമായി മാറുകയായിരുന്നു. യതിപൂജാ ചടങ്ങ്. ശിവഗിരി മഠാധിപതി പ്രകാശാനന്ദയുടെ കാല് കഴുകിച്ച് ഭസ്മചന്ദനാദിലേപനവും ദക്ഷിണയും ആഹാരവും നല്കി ഉപചാരപൂര്‍വ്വം ക്ഷണിച്ചിരുത്തി പതിനൊന്ന് മുപ്പതിന് ആരംഭിച്ച് പന്ത്രണ്ട് മുപ്പതിന് പ്രസാദവിതരണത്തോടെ അവസാനിക്കുമ്പോള്‍ യതിപൂജാ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കാണികള്‍ക്ക് ഭാരതത്തിണ്റ്റെ നാനാഭാഗത്തുനിന്നെത്തിയ സന്യാസി ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യം ആദ്ധ്യാത്മികതയുടെ നവ്യാനുഭൂതി പകര്‍ന്നു. ആദ്ധ്യാത്മികതയുടെ നവ്യാനുഭൂതി പകര്‍ന്ന് ആതുരാശ്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: