പാലാ: നഗരത്തിലെ നടപ്പാത കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നഗര സൗന്ദര്യവത്കരണത്തിണ്റ്റെ ഭാഗമായി ലക്ഷങ്ങള്‍ ചിലവഴിച്ച് നടപ്പാതകളില്‍ പതിപ്പിച്ച തറയോടുകള്‍ ഇളകി കിടക്കുന്നതും ഓടകള്‍ക്ക് മുകളിലെ സ്ളാബുകല്‍ തകര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന വാന്‍ ഗര്‍ത്തങ്ങളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. തകര്‍ന്ന തറയോടുകളില്‍ തട്ടി പരിക്കേല്‍ക്കുന്നതും വസ്ത്രങ്ങള്‍ക്ക് കേടുസംഭവിക്കുന്നതും നിത്യസംഭവമാണ്. കുരിശുപള്ളിക്കവലയില്‍ രാമപുരം റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്താണ് നടപ്പാതയില്‍ സ്ളാബിളകി ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ ഏറെ തിരക്കുള്ള ഈ ഭാഗത്ത് രാത്രി വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടത്തിനിടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: